തൊടുപുഴ: വിളകള്‍ക്ക് മുടക്കുമുതല്‍ പോലും ലഭിക്കാതെ നട്ടംതിരിയുന്ന ജില്ലയിലെ കര്‍ഷകരെ കൈപിടിച്ചുയര്‍ത്താന്‍ നൂതന പദ്ധതികളുമായി ജില്ലാ കുടുംബശ്രീ രംഗത്ത്. ഇടുക്കിയിലെ പ്രധാന വരുമാനസ്രോതസ്സായ പച്ചക്കറി, പാല്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടികളുമായാണ് കുടുംബശ്രീയുടെ കാര്‍ഷിക മേഖലയിലെ ഇടപെടല്‍. കേരളത്തില്‍ ശീതകാല പച്ചക്കറികള്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന വട്ടവടയിലെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ആദ്യ നടപടി. വട്ടവടയില്‍നിന്ന് പച്ചക്കറി നേരിട്ട് സംഭരിക്കാനാണ് കുടുംബശ്രീ തീരുമാനിച്ചിരുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ കൃഷിമന്ത്രിയുമായി നടത്തി. വട്ടവടയില്‍നിന്ന് ഹോര്‍ട്ടികോര്‍പ്പ് ഇടവേളകളില്‍ പച്ചക്കറി സംഭരിക്കുന്നുണ്ടെങ്കിലും കൃത്യമായി സംഭരണം നടക്കാത്തത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇത് തമിഴ്നാട്ടിലെ വ്യാപാരികള്‍ മുതലെടുക്കുകയും പച്ചക്കറി ഇവര്‍ വാങ്ങുകയുമാണ് ചെയ്യുന്നത്. വട്ടവടയില്‍ പച്ചക്കറി സംഭരിക്കുന്നതിന് ഒരു സ്റ്റോര്‍ തുടങ്ങാനാണ് കുടുംബശ്രീ തീരുമാനിച്ചത്. സംഭരിക്കുന്ന പച്ചക്കറികള്‍ കേരളത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിവിടും. ഇതുസംബന്ധിച്ച് കഴിഞ്ഞ 28ന് പഞ്ചായത്ത് പ്രസിഡന്‍റ്, കൃഷിക്കാര്‍ എന്നിവരുമായി കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ ഷൈന്‍ എം. സിറിയക്കിന്‍െറ നേതൃത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി വട്ടവടയില്‍ മുറി അനുവദിക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതായി കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ അറിയിച്ചു. തങ്ങള്‍ സംഭരണം ആരംഭിച്ചാല്‍ ഇടനിലക്കാരുടെ ചൂഷണത്തിനുവഴങ്ങി വിളകള്‍ വില്‍ക്കേണ്ടിവരില്ളെന്ന് കുടുംബശ്രീ വ്യക്തമാക്കി. ഇതോടൊപ്പം പാല്‍ ഉല്‍പാദനത്തില്‍ ഇടുക്കി മറ്റു ജില്ലകളെക്കാള്‍ മുന്‍പന്തിയിലാണെങ്കിലും ഉല്‍പാദനച്ചെലവ് ഏറുന്നത് കൃഷിക്കാരെ വലക്കുന്നതായി കുടുംബശ്രീ നടത്തിയ പഠനത്തില്‍ കണ്ടത്തെിയിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ക്ക് പാല്‍ ഉല്‍പാദനച്ചെലവ് കുറച്ച് കൂടുതല്‍ ലാഭം നേടാനായി. കുടുംബശ്രീ നേരിട്ട് ജില്ലയില്‍ ഒരു പ്രൊഡ്യൂസര്‍ കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. പരീക്ഷണാര്‍ഥത്തില്‍ ഇതിന്‍െറ പ്രവര്‍ത്തനവും ആരംഭിച്ചു. പശുവിന് ഒരു ചാക്ക് തീറ്റ നല്‍കാന്‍ 1050 രൂപക്കടുത്ത് കര്‍ഷകന് ചെലവാകുന്നുണ്ട്. ഇത് കമ്പനിയിലൂടെ വില കുറച്ച് നല്‍കാനാണ് തീരുമാനം. ഇപ്പോള്‍ നിലവിലെ വിലയെക്കാള്‍ 50 രൂപ കുറച്ച് ചാക്കുകള്‍ എത്തിച്ച് നല്‍കുന്നുണ്ട്. കൂടാതെ തീറ്റപ്പുല്ല് ലാഭകരമായി എത്തിക്കാനായി മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം കമ്പനിയിലെ അംഗങ്ങള്‍ക്ക് കറവയന്ത്രം നല്‍കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പശുവിന്‍െറ ചാണകം ഉണക്കി വില്‍പനക്കത്തെിക്കാനും വിപണിയില്‍ ഏറെ വിറ്റഴിയുന്ന കട്ടത്തൈര് ഉല്‍പാദിപ്പിക്കാനും കര്‍ഷകരുമായി കുടുംബശ്രീ ചര്‍ച്ച നടത്തുകയാണ്. കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും ഇതിന്‍െറ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് കര്‍ഷകരുടെ ഉന്നമനത്തിനായി ജില്ലാ കുടുംബശ്രീ നേരിട്ട് രംഗത്തിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.