മൂന്നാര്‍: ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാര്‍ക്ക് ടൗണില്‍ ജില്ലാ പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ കെട്ടിടം തുറന്നുനല്‍കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍മാര്‍ സമരം നടത്തി. ടൗണിലെ ടാക്സി സ്റ്റാഡില്‍ സവാരികള്‍ ബഹിഷ്കരിച്ച് നടത്തിയ സമരത്തില്‍ നിരവധി ഡ്രൈവര്‍മാര്‍ പങ്കെടുത്തു. ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം മൂന്നാര്‍ സി.ഐ ശ്യാംജോസ് കെട്ടിടം അടച്ചുപൂട്ടിയിരുന്നു. അസോസിയേഷന്‍െറ കണക്കുകളെ ചൊല്ലിയുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. കെട്ടിടത്തിനകത്തുവെച്ച് അടിപിടി നടന്നതാണ് കെട്ടിടം അടച്ചുപൂട്ടാന്‍ കാരണം. സംഭവത്തെ തുടര്‍ന്ന് കെട്ടിടം തുറന്നുനല്‍കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍മാര്‍ പന്തംകൊളുത്തി സമരവും നടത്തി. അതേസമയം ജില്ലാ പഞ്ചായത്ത് 2003-’04 കേരള വികസന പദ്ധതിപ്രകാരം മൂന്നാര്‍ ടൗണില്‍ നിര്‍മിച്ച കെട്ടിടം ഡ്രൈവേഴ്സ് അസോസിയേഷന് കൈമാറിയിട്ടില്ളെന്ന് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി എ.പി. ഫ്രാന്‍സിസ്. ജില്ലാ-ബ്ളോക് പഞ്ചായത്തുകള്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറി പൊതു ആവശ്യങ്ങള്‍ക്കായി ലേലം ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍, മൂന്നാര്‍ മേഖലയില്‍ ജില്ലാ-ബ്ളോക് പഞ്ചായത്തുകള്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ നിയമാനുസൃതം പഞ്ചായത്തിന് നല്‍കിയിട്ടില്ല. അതുകൊണ്ട് മൂന്നാര്‍ ടൂറിസ്റ്റ് ടാക്സി അസോസിയേഷന് കരാര്‍വെച്ച് കെട്ടിടം നല്‍കിയിട്ടില്ളെന്നാണ് സെക്രട്ടറി പൊലീസിന് നല്‍കിയ റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.