പെരിയാര്‍ വില്ളേജ് ഓഫിസില്‍ പരിമിതികള്‍ മാത്രം

വണ്ടിപ്പെരിയാര്‍: അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടുകയാണ് പെരിയാര്‍ വില്ളേജ് ഓഫിസ്. തകര്‍ന്നുവീഴാറായ ഓഫിസ്കെട്ടിടത്തില്‍ ഭീതിയോടെയാണ് ജീവനക്കാര്‍ കഴിയുന്നത്. 80 വര്‍ഷം പിന്നിട്ട കെട്ടിടമാണ് ഏതു സമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലുള്ളത്. 66ാംമൈലില്‍ (സ്പ്രിങ്വാലി) പ്രവര്‍ത്തിക്കുന്ന പെരിയാര്‍ വില്ളേജ് ഓഫിസില്‍ വണ്ടിപ്പെരിയാര്‍, കുമളി പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ്. കുമളി പഞ്ചായത്ത് രൂപവത്കരിച്ച കാലം മുതലുള്ള അപൂര്‍വ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത് ഈ ഓഫിസിലാണ്. കൊട്ടാരക്കര, ദിണ്ടുക്കല്‍ ദേശീയ പാതയോരത്ത് ഉയര്‍ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കുലുക്കമുണ്ട്. കെട്ടിടത്തിന്‍െറ ഭിത്തികളില്‍ വലിയ വിള്ളലുകള്‍ വീണതിനാല്‍ മഴ പെയ്താല്‍ വെള്ളം ഉള്ളിലേക്ക് കടക്കും. ഇത് രേഖകള്‍ നശിക്കാന്‍ കാരണമാവുന്നു. ഇടുങ്ങിയ നാലുമുറികളും ഒരു വരാന്തയുമാണുള്ളത്. വരാന്തയുടെ നാല് മതിലുകളിലും വിള്ളലുള്ളതിനാല്‍ ആരും ഇവിടെ നില്‍ക്കാറില്ല. കെട്ടിടത്തിന്‍െറ അടിത്തറയും പൂര്‍ണമായും ഇളകി മാറിയിട്ടുണ്ട്. 62ാം മൈല്‍ ജങ്ഷനില്‍ തേയില ബോര്‍ഡിന് പാട്ടത്തിന് നല്‍കിയ സ്ഥലം അടുത്തിടെ റവന്യൂ ഏറ്റെടുത്തപ്പോള്‍ വില്ളേജ് ഓഫിസ് അങ്ങോട്ടേക്ക് മാറ്റിസ്ഥാപിക്കുമെന്ന ആശയം ഉയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. ഈ സ്ഥലത്ത് നിലവില്‍ കെട്ടിടവുമുണ്ട്. ഇതിനിടെ എക്സൈസ് ഓഫിസിന് ഈ ഭൂമി വേണമെന്ന ആവശ്യവുമായി രംഗത്തത്തെിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.