ചെറുതോണി: ജില്ലാ ആശുപത്രിയില്‍ രോഗികളെ കിടത്താന്‍ സ്ഥലമില്ലാത്ത് മൂലം പറഞ്ഞുവിടുന്നു. ദിവസേന 600ലധികം രോഗികളാണ് ഒ.പിയില്‍ പരിശോധനക്കത്തെുന്നത്. ഇതില്‍ നൂറുപേരെങ്കിലും കിടത്തിച്ചികിത്സ വേണ്ടവരാണ്. കഴിഞ്ഞ എട്ടിന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത മന്ദിരം പണി പൂര്‍ത്തിയാക്കി ഇനിയും തുറന്നുകൊടുക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നിലവില്‍ ജില്ലാ ആശുപത്രിയില്‍ 192 കിടക്കകളാണുള്ളത്. ദിനേന എത്തുന്ന രോഗികളുടെ വര്‍ധനമൂലം ഒരു കിടക്കയില്‍ രണ്ടും മൂന്നും രോഗികളെ വീതമാണ് കിടത്തിയിരിക്കുന്നത്. ഉദ്ഘാടനം ചെയ്ത വാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചാല്‍ 120 രോഗികളെക്കൂടി കിടത്തിച്ചികിത്സിക്കാന്‍ കഴിയും. പക്ഷേ, നിലവിലുള്ള രണ്ടുനില കെട്ടിടത്തിന്‍െറ മുകളില്‍ മൂന്നാം നിലയായാണ് മൂന്നാമത്തെ ബ്ളോക് പണിതിരിക്കുന്നത്. ഇവിടെ രോഗികളെ എത്തിക്കണമെങ്കില്‍ റാമ്പോ ലിഫ്റ്റോ വേണം. സെപ്റ്റംബര്‍ 30നകം ഇതിന്‍െറ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഉദ്ഘാടന ദിവസം ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഇതുവരെ ഒരു നിര്‍മാണ ജോലികളും ആരംഭിച്ചിട്ടില്ല. ഇതിന്‍െറ പണി പൂര്‍ത്തിയാക്കിയാലും പുതിയ ബ്ളോക്കിലേക്ക് ആവശ്യംവേണ്ട ജീവനക്കാരില്ല. ഡോക്ടര്‍മാരുമില്ല. ഇപ്പോള്‍ത്തന്നെ 46 നഴ്സുമാര്‍ വേണ്ടിടത്ത് 35 പേരാണുള്ളത്. മെഡിക്കല്‍ കോളജിനുവേണ്ടി പണിതതാണ് പുതിയ വാര്‍ഡെങ്കിലും മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമില്ലാത്തതിനാല്‍ ഇത് ജില്ലാ ആശുപത്രിയോട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ദിവസേന എണ്ണം കൂടിവരുന്ന രോഗികളെ തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്കോ കോട്ടയം മെഡിക്കല്‍ കോളജിലേക്കോ റഫര്‍ ചെയ്ത് അധികൃതര്‍ തലയൂരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.