അവാര്‍ഡായി കിട്ടിയ ലക്ഷം രൂപ നിര്‍ധനര്‍ക്ക് പങ്കിട്ട് റോമിയോ

ചെറുതോണി: മികച്ച സഹകാരിക്കായി ലഭിച്ച അവാര്‍ഡ് തുകയായ ലക്ഷം രൂപ നിര്‍ധനര്‍ക്ക് നല്‍കി റോമിയോ സെബാസ്റ്റ്യന്‍ മാതൃകയായി. ജില്ല സഹകരണ ബാങ്കിന്‍െറ മികച്ച സഹകാരിക്കുള്ള ലക്ഷം രൂപയുടെ എം. ജിനദേവന്‍ പുരസ്കാരമാണ് തങ്കമണി സഹകരണ ബാങ്ക് പ്രസിഡന്‍റായ റോമിയോക്ക് ലഭിച്ചത്. സഹകാരികളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന ചടങ്ങില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി തുക വിതരണം ചെയ്തു. മണിയാറന്‍കുടി ഞവരക്കാട്ട് ജോബിയുടെ അപൂര്‍വ രോഗം പിടിപെട്ട മൂന്നു വയസ്സുള്ള മകള്‍ക്ക് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 25,000 രൂപ നല്‍കി. ജോബിയുടെ ആദ്യത്തെ രണ്ടുകുട്ടികളും ഇതേരോഗം ബാധിച്ച് മരിച്ചിരുന്നു. രണ്ടു വൃക്കയും തകരാറിലായ നാരകക്കാനം തോക്കനാട്ട് ജോയിക്ക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 25,000 രൂപ നല്‍കി. തടിപ്പണിക്കിടെ മരിച്ച കരിമ്പന്‍ പാണ്ടന്‍കല്ളേല്‍ ജയിംസിന്‍െറ കുടുംബത്തിനും ബാങ്കിലെ കാര്‍ഷിക കര്‍മസേനാംഗങ്ങള്‍ക്കും 25,000 രൂപ വീതം നല്‍കി. ജില്ല പഞ്ചായത്ത് അംഗം ലിസമ്മ സാജന്‍ അധ്യക്ഷതവഹിച്ചു. എം.ജെ. മാത്യു, കെ.ജി. സത്യന്‍, ഒൗസേപ്പച്ചന്‍ ഇടക്കുളത്തില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.