തൊടുപുഴ: ‘തനിമ’ സാംസ്കാരിക സഞ്ചാരത്തിന് തൊടുപുഴയില്‍ സാഹിത്യ-കലാകാരന്മാരും ആസ്വാദകരും നിറഞ്ഞ സദസ്സില്‍ ഊഷ്മള വരവേല്‍പ്. ‘മനുഷ്യ സാഹോദര്യ’ സന്ദേശമുയര്‍ത്തി തനിമ കലാസാഹിത്യ വേദി സംസ്ഥാന പ്രസിഡന്‍റ് ആദം അയ്യൂബും സെക്രട്ടറി ജമീല്‍ അഹമ്മദും നയിക്കുന്ന ജാഥയാണ് വ്യാഴാഴ്ച തൊടുപുഴയിലത്തെിയത്. പുല്ലാങ്കുഴല്‍ വിദഗ്ധന്‍ ശശി കാരക്കുന്നേല്‍ ഇരുവരെയും ഓടക്കുഴല്‍ നല്‍കി സ്വീകരിച്ചു. ഇതോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സ് ഇടുക്കി പ്രസ്ക്ളബ് പ്രസിഡന്‍റ് ഹാരിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം രക്ഷാധികാരി എം.കെ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴയിലെ കവികള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ എന്നിവരെ പൊന്നാടയണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു. ഡി. മൂക്കന്‍ കുമാരമംഗലം, പ്രസാദ് കൃഷ്ണന്‍നായര്‍ (ഗുരുജി മണക്കാട്), ശശി കാരക്കുന്നേല്‍, വാസുദേവന്‍നായര്‍ മണക്കാട് (നാരദന്‍), എസ്.ബി. പണിക്കര്‍, കല്യാണി വാസുദേവന്‍, കൃഷ്ണന്‍കുട്ടി തൊടുപുഴ, ഇന്ദിര രവീന്ദ്രന്‍, കൗസല്യ കൃഷ്ണന്‍, പാപ്പുക്കുട്ടിയമ്മ, കെ.എം.എ. കരിം വണ്ണപ്പുറം, സുകുമാര്‍ അരിക്കുഴ, എം.കെ. ജനാര്‍ദനന്‍, തട്ടക്കുഴ രവി, മുണ്ടമറ്റം രാധാകൃഷ്ണന്‍, ശശികുമാര്‍ കിഴക്കേടം, പ്രദീപ് ആനക്കൂട്, ബേബി സ്റ്റീഫന്‍ തൊടുപുഴ, അയ്യപ്പന്‍ തൊടുപുഴ, ഹബീബ് മണ്ണില്‍ അടിമാലി, ബുഷ്റ കരിം ഇടവെട്ടി, ടി.എം. അബ്ദുല്‍ കരിം, വി.എസ്. ബാലകൃഷ്ണപിള്ള, എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. കെ.എസ്. സുബൈര്‍ സ്വാഗതം പറഞ്ഞു. തനിമ കലാസംഘം സംഗീത ശില്‍പം അവതരിപ്പിച്ചു. ഈമാസം ഒന്നിന് മട്ടാഞ്ചേരിയില്‍നിന്ന് ആരംഭിച്ച സാംസ്കാരിക സഞ്ചാരം 10ന് തിരുവനന്തപുരം വെങ്ങാനൂരില്‍ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.