ദേശീയപാത പ്രശ്നം: ഉന്നതതല സംഘം സന്ദര്‍ശിച്ചു; അടിയന്തര റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കും

അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ നേര്യമംഗലം മേഖലയിലെ റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍െറ ഭാഗമായി, വനംവകുപ്പ് അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി.കെ. കേശവനും സംഘവും സ്ഥലം സന്ദര്‍ശിച്ചു. ദേശീയപാതയില്‍ ആറാംമൈലിനു സമീപം വനംവകുപ്പ് തടഞ്ഞിട്ടുള്ള നാലു കലുങ്കുകളാണ് ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചത്. ഇവിടെ അപകടകരമായ വിധത്തിലുള്ള കലുങ്കുകള്‍ അടിയന്തരമായി പുനര്‍നിര്‍മിക്കേണ്ടതു തന്നെയാണെന്ന് സംഘത്തിനു ബോധ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ നേര്യമംഗലത്തത്തെിയ സംഘം ആറാംമൈലില്‍നിന്ന് ആവറൂട്ടി വഴിയുള്ള മലയോര ഹൈവേയും സന്ദര്‍ശിച്ചു. തുടര്‍ന്ന് വൈകീട്ട് നാലരയോടെയാണ് ദേശീയപാത അധികൃതര്‍ക്കൊപ്പം ആറാംമൈലിലത്തെിയത്. മൂന്നാര്‍ ഡി.എഫ്.ഒ എസ്. നരേന്ദ്രബാബു, വനംവകുപ്പ് അസി. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ സാമുവല്‍ വെള്ളാംകട്ട പച്ചുവാവ്, നേര്യമംഗലം റേഞ്ച് ഓഫിസര്‍ മുഹമ്മദ് റാഫി, ദേശീയപാത അസി. എക്സി. എന്‍ജിനീയര്‍ എന്‍.ഐ. സൗമ്യ, ഓവര്‍സിയര്‍ ജോര്‍ജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് റേഞ്ച് ഓഫിസിലും ഇരുവിഭാഗത്തിന്‍െറയും സംയുക്ത യോഗം ചേര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.