ഇടുക്കിയിലെ പട്ടയ, ഭൂ-പ്രശ്നങ്ങള്‍: സി.പി.എം–സി.പി.ഐ ബന്ധം കൂടുതല്‍ വഷളാകുന്നു

തൊടുപുഴ: ഇടുക്കിയിലെ പട്ടയ, ഭൂ-പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐ ബന്ധം കൂടുതല്‍ വഷളാകുന്നു. സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ എം.എം. മണി എം.എല്‍.എയുടെ കടുത്ത വിമര്‍ശനം കൂടിയായപ്പോള്‍ അകല്‍ച്ചയുടെ ആഴംകൂടുകയാണ്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളില്‍ സി.പി.എമ്മിന്‍െറ നിലപാടുകള്‍ക്കെതിരെ സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമനും ശിവരാമന്‍െറ വാദങ്ങള്‍ക്കെതിരെ സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രനും നേരത്തേ രംഗത്തത്തെിയിരുന്നു. ഇതോടെ ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ ഉടലെടുത്ത ഭിന്നത എം.എം. മണിയുടെ വിവാദ പരാമര്‍ശങ്ങളോടെ മൂര്‍ച്ഛിക്കുന്നതായാണ് സൂചന. ഭൂപ്രശ്നങ്ങളില്‍ ഉദ്യോഗസ്ഥര്‍ കടുംപിടിത്തം തുടര്‍ന്നാല്‍ ജനം കായികമായി നേരിടുമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ നേരത്തേ പ്രസ്താവിച്ചിരുന്നു. സി.പി.ഐയുടെ റവന്യൂ മന്ത്രിക്ക് ഇടുക്കിയിലെ ഭൂവിഷയത്തില്‍ കാര്യമായ അറിവില്ളെന്നായിരുന്നു രാജാക്കാട്ട് മണിയുടെ ആക്ഷേപം. പാര്‍ട്ടി ഭരിക്കുന്നെന്ന് കരുതി ജനങ്ങളുടെ ആവശ്യം ഉന്നയിച്ച് സമരം നടത്താന്‍ പാടില്ളെന്നുണ്ടോയെന്ന് ജയചന്ദ്രന്‍ ചോദിച്ചിരുന്നു. ഇതിനെതിരെയാണ് സി.പി.ഐ ജില്ല നേതൃത്വം പരസ്യമായി രംഗത്തുവന്നത്. മന്ത്രിമാരെ അപഹസിച്ചും വെല്ലുവിളിച്ചുമല്ല പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്നും വെടക്കാക്കി തനിക്കാക്കുന്ന സമീപനത്തോട് സി.പി.ഐക്ക് യോജിപ്പില്ളെന്നുമായിരുന്നു സി.പി.ഐ ജില്ല സെക്രട്ടറിയുടെ പ്രതികരണം. മന്ത്രിമാര്‍ ചുമതലയേറ്റിട്ട് മാസങ്ങളേ ആയിട്ടുള്ളൂവെന്നും വിഷയങ്ങള്‍ പഠിക്കാന്‍ സമയം വേണമെന്ന് അറിയാത്തവരല്ല സമരാവേശം കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലയോര ഹൈവേയുടെ നിര്‍മാണത്തിന് വനംവകുപ്പ് ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കിയതും കൊച്ചി-മധുര ദേശീയപാതയുടെ വികസനം തടയുന്നതില്‍നിന്ന് വനംവകുപ്പിനെ പിന്തിരിപ്പിച്ചതും വനംമന്ത്രിയുടെ ഇടപെടലുകളാണെന്നും സി.പി.ഐ നേതാക്കള്‍ പറയുന്നു. ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പരസ്യമായി പ്രസ്താവനാ യുദ്ധം ആരംഭിച്ചതോടെ അണികളിലും മുന്നണിയിലും അസ്വാരസ്യം പുകയുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.