ടൂറിസം പദ്ധതി അനിശ്ചിതത്വത്തില്‍: പൊന്മുടി അണക്കെട്ട് മണല്‍ മാഫിയ കൈയടക്കി

രാജാക്കാട്: പൊന്മുടി ജലാശയത്തിലെ ടൂറിസം പദ്ധതി അനിശ്ചിതത്വത്തില്‍. ബോട്ടിങ് നിലച്ചതോടെ അണക്കെട്ട് മണല്‍ മാഫിയ കൈയടക്കുന്നു. ജലനിരപ്പ് താഴ്ന്നതിനാല്‍ തിട്ടയിടിച്ചാണ് നിലവില്‍ മണലൂറ്റുന്നത്. അധികൃതരുടെ ഒത്താശയോടെയാണ് മാഫിയ സംഘങ്ങള്‍ പകല്‍ പോലും പൊന്മുടിയെ കൈയടക്കുന്നത്. വര്‍ഷങ്ങളായി പൊന്മുടി അണക്കെട്ടിനെ കൈയടക്കിയ മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനം ജലാശയത്തില്‍ ബോട്ടിങ് ആരംഭിച്ചതോടെ അവസാനിച്ചിരുന്നു. എന്നാല്‍, ഉയര്‍ന്നുനില്‍ക്കുന്ന മരക്കുറ്റികള്‍ വെട്ടിനീക്കാത്തതിനാല്‍ നിലവില്‍ മൂന്നുമാസമായി ബോട്ടിങ് നിലച്ചു. ഈ അവസരം മുതലെടുത്താണ് ഇപ്പോള്‍ മണല്‍ മാഫിയ വീണ്ടും ഊര്‍ജിതമായത്. കൊന്നത്തടി പഞ്ചായത്തിന്‍െറ ഭാഗത്തുള്ള തുരുത്തുകളിലെ വെള്ളമിറങ്ങിയ പ്രദേശത്ത് അടിഞ്ഞുകൂടുന്ന മണല്‍ വലിയ കുഴികള്‍ കുഴിച്ച് കോരിയെടുക്കുന്നു. തുടര്‍ന്ന് ചാക്കുകളില്‍ നിറച്ചശേഷം വള്ളത്തില്‍ കയറ്റി വള്ളക്കടവ് ഭാഗത്തത്തെിച്ച് ഇവിടെനിന്ന് ജീപ്പിലും മറ്റ് വാഹനങ്ങളിലും കയറ്റി മുനിയറ വഴിയാണ് മണല്‍ വന്‍തോതില്‍ കടത്തുന്നത്. ഹൈറേഞ്ച് മേഖലയില്‍ അനുദിനം ഉയരുന്ന റിസോര്‍ട്ടുകള്‍ക്കും മറ്റും വേണ്ടിയാണ് മണലൂറ്റ്. പൊന്മുടി അണക്കെട്ടിലെ ഹൈഡല്‍ ടൂറിസം പദ്ധതി അട്ടിമറിക്കാന്‍ മണല്‍-വനം മാഫിയ സംഘങ്ങള്‍ വലിയ പരിശ്രമം നടത്തുന്നുണ്ടെന്ന ആരോപണവുമായി മുമ്പ് നാട്ടുകാരും രംഗത്തത്തെിയിരുന്നു. ഇത് ശരിയാണെന്ന് തെളിഞ്ഞു. അധികൃതരുടെ മൗനാനുവാദവും ഇതിനുണ്ട്. ആരെയും ഭയക്കാതെയാണ് പട്ടാപ്പകല്‍ മണല്‍ ഊറ്റുന്നത്. മണലെടുത്തതിന് ശേഷമുണ്ടാകുന്ന വലിയ കുഴികള്‍ മൂടാറുമില്ല. കാലവര്‍ഷത്തില്‍ അണക്കെട്ടില്‍ ജലനിരപ്പുയരുമ്പോള്‍ തിട്ടകള്‍ ഇടിഞ്ഞുവീണ് സമീപത്തുള്ള വലിയ മരങ്ങളടക്കം കടപുഴകി അണക്കെട്ടില്‍ പതിക്കാന്‍ ഇത് കാരണമാകും. അനധികൃത മണല്‍വാരല്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ളെങ്കില്‍ അണക്കെട്ടിന്‍െറ വ്യാസം കൂടി തിട്ടയിടിഞ്ഞ് വീണ് മണ്ണ് നിറയുന്നതോടെ ഡാമിന്‍െറ സംഭരണശേഷി കുറയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.