മുല്ലപ്പെരിയാര്‍: പെരിയാറിന് കുറുകെ പ്രതിഷേധ ചങ്ങല തീര്‍ത്ത് യൂത്ത് കോണ്‍ഗ്രസ്

കട്ടപ്പന: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന് സഹായകരമായ നിലപാട് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍െറ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചപ്പാത്തില്‍ പെരിയാറിന് കുറുകെ പ്രതിഷേധ ചങ്ങല തീര്‍ത്തു. മുല്ലപ്പെരിയാര്‍ വിഷയത്തിന് ശാശ്വത പരിഹാരം പുതിയ ഡാം എന്നത് മാത്രമാണെന്ന കേരളത്തിന്‍െറ നിലപാടിന് വിരുദ്ധമായ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തിന് കാരണം വ്യക്തമാക്കണം. അഞ്ചുവര്‍ഷം ഡാം സുരക്ഷിതമല്ളെന്ന് പറഞ്ഞ് ഹര്‍ത്താലുകളും സമരങ്ങളും നടത്തിയവര്‍ ഒരാഴ്ച കൊണ്ട് ഡാം എങ്ങനെ ബലപ്പെടുത്തി സുരക്ഷിതമാക്കിയെന്ന് സമരക്കാര്‍ ചോദിച്ചു. ലൈഫ് ജാക്കറ്റുമായി സമരം നടത്തിയ ഇ.എസ്. ബിജിമോളും താന്‍ എം.പി ആയാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തിന് ശ്വാശ്വത പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞ ജോയ്സ് ജോര്‍ജും സമിതിക്കാരും നിലവിലെ ഡാം സുരക്ഷിതമാണെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ അംഗീകരിക്കുമോയെന്ന് വ്യക്തമാക്കണം. പ്രതിഷേധ സമരം അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം ഇടുക്കി ജനതയോടുള്ള വെല്ലുവിളിയാണെന്നും പുതിയ ഡാം എന്ന പെരിയാര്‍ നിവാസികളുടെ ആവശ്യം പൂര്‍ത്തീകരിക്കുംവരെ പ്രക്ഷോഭത്തിന് യൂത്ത് കോണ്‍ഗ്രസിനോപ്പം ഇടുക്കിയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ബിജോ മാണി, റോബിന്‍ കാരക്കാട്ടില്‍, പ്രശാന്ത് രാജു, വിജയമ്മ ജോസഫ്, അരുണ്‍ പൊടിപാറ, ഫ്രാന്‍സിസ് ദേവസ്യ, സനൂപ് പൂതപ്പറമ്പില്‍, ഷിബു തോമസ്, മനോജ് രാജന്‍, ജസ്റ്റിന്‍ കുമളി, ഷിജോ ഫിലിപ്, പി.എം. വര്‍ക്കി പൊടിപാറ, പി.പി. മാത്യു, അമ്പിളി സുകുമാരന്‍, ഡെന്‍സി വര്‍ഗീസ്, ഇന്ദിര ശ്രീനി, തോമസ്, ഫിലിപ്, സെബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.