തൊടുപുഴ: ജില്ലയില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ പോകുന്ന സംസ്ഥാനപാത 17ല്‍ കരിമുട്ടി മുതല്‍ ചിന്നാര്‍വരെ 15 കി.മീ. ഭാഗത്ത് എല്ലാത്തരം വാഹനങ്ങളുടെയും വേഗപരിധി മണിക്കൂറില്‍ 30 കിലോമീറ്ററില്‍ അധികരിക്കുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഡോ. എ. കൗശിഗന്‍ ഉത്തരവിട്ടു. വേഗ നിയന്ത്രണം കര്‍ശനമായി നടപ്പാക്കാനും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും പ്രത്യേക സ്ക്വാഡുകള്‍ ഏര്‍പ്പെടുത്തി. വേഗപരിധി ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിക്കാനും പൊലീസ്, മോട്ടോര്‍ വെഹിക്ക്ള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഈ റോഡില്‍ വേഗപരിധി അധികരിക്കാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനുമായി കൂടിയാലോചിച്ച് നിശ്ചിത മാതൃകയിലുള്ള സ്ഥിരം ബിറ്റുമിന്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം എക്സി. എന്‍ജിനീയര്‍ നടപടിയെടുക്കണം. വന്യജീവി സങ്കേതത്തിനുള്ളില്‍ എയര്‍ഹോണ്‍ ഉപയോഗിക്കാന്‍ പാടില്ല. അകാരണമായി വാഹനങ്ങള്‍ നിര്‍ത്തരുത്. വേഗനിയന്ത്രണ സംവിധാനം പരാജയപ്പെടുത്താന്‍ സാമൂഹികവിരുദ്ധര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പൊലീസ് ഒത്താശ ചെയ്യുന്നതായി പരാതിയുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട് നടപടി സ്വീകരിക്കാന്‍ മറയൂര്‍ എസ്.ഐക്ക് കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. 2005ലെ ദുരന്ത നിവാരണ നിയന്ത്രണ നിയമ ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കെതിരെ നിയമത്തിലെ 51 മുതല്‍ 57വരെ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കും. അമിത വേഗത്തിലുള്ള ഗതാഗതം മൂലം വന്യജീവികള്‍ക്ക് ഉണ്ടാകുന്ന ജീവഹാനി സംബന്ധിച്ച് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ റിപ്പോര്‍ട്ടും സങ്കേതത്തിലെ വിവിധ ആദിവാസി കോളനിവാസികള്‍ സമര്‍പ്പിച്ച ഭീമഹരജിയും പരിഗണിച്ചാണ് കലക്ടറുടെ നടപടി. വന്യജീവി സങ്കേതത്തിലെ ഗതാഗതം മൂലം ആറു മാസത്തിനുള്ളില്‍ 85 വന്യജീവികള്‍ക്ക് ജീവഹാനി സംഭവിച്ചതായി കേരള വനം ഗവേഷണ കേന്ദ്രത്തിന്‍െറ പഠനത്തിന്‍െറ അടിസ്ഥാനത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.