വെള്ളിയാമറ്റം: പകര്‍ച്ചവ്യാധി ബോധവത്കരണത്തിനുവേണ്ടി വെള്ളിയാമറ്റം പഞ്ചായത്ത് നിര്‍മിച്ച ഹ്രസ്വചിത്രം വേറിട്ടതായി. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം വ്യാപിച്ച പകര്‍ച്ചപ്പനിയും മറ്റ് രോഗങ്ങളുടെയും നേര്‍ക്കാഴ്ചയാണ് ‘ഒരു മഴക്കാലം പറഞ്ഞത്’ എന്ന ഹ്രസ്വചിത്രം. 2007ല്‍ ചികുന്‍ഗുനിയ പടര്‍ന്നതിന് ശേഷമുള്ള ഭീതിദിനങ്ങള്‍ സൃഷ്ടിച്ച വര്‍ഷങ്ങളും വ്യത്യസ്ത പേരുകളില്‍ ഉടലെടുക്കുന്ന പകര്‍ച്ചവ്യാധികളും അനുഭവിച്ചതാണ് ചിത്രത്തിന് പ്രചോദനമെന്ന് കഥയും സംഭാഷണവും നിര്‍വഹിച്ച പഞ്ചായത്ത് അംഗം കൂടിയായ മോഹന്‍ദാസ് പുതുശേരി പറഞ്ഞു. പൂര്‍ണമായി വെള്ളിയാമറ്റവും പരിസരവുമാണ് ചിത്രീകരിച്ചത്. ഒരു ഗ്രാമത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍നിന്ന് ജോലി ചെയ്യേണ്ടിവരുന്ന ആരോഗ്യപ്രവര്‍ത്തകനായ രമേശന്‍ എന്ന കഥാപാത്രത്തിന് അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് ചിത്രം വരച്ചുകാണിക്കുന്നത്. നിരവധി സിനിമ സീരിയലുകള്‍ക്ക് അസോസിയേറ്റായി പ്രവര്‍ത്തിച്ച രാജേഷ് കുറുമാശേരിയാണ് തിരക്കഥയും സംവിധാനവും. പുതുമുഖം അരുണ്‍ ബാനര്‍ജിയാണ് രമേശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാലിന്യം യഥാര്‍ഥമായി ചിത്രീകരിക്കാന്‍ ആറു മാസം വേണ്ടിവന്നു. ലിയോണ്‍ ടി. ജോസഫാണ് കാമറ ചലിപ്പിച്ചത്. വിജിത് പുല്ളേക്കര (എഡിറ്റിങ്), ബിജു പൈനേടത്ത് (ശബ്ദലേഖനം), ജയേഷ് ഇല്ലം (ഗ്രാഫിക്സ്), ഇമ്മാനുവല്‍ (മേക്കപ്), രാഹുല്‍ രാജ്, ബോണി (കല), യമുന പ്രദീപ് (പ്രൊഡക്ഷന്‍ മാനേജര്‍) തുടങ്ങിവര്‍ സാങ്കേതിക സഹായങ്ങള്‍ ചെയ്തു. സവിന്‍, അനു ജോസഫ്, രാഹുല്‍രാജ്, അഭിലാഷ്, ആലീസ് പോള്‍, ജോസ്താന, എം.ടി. സാബു, ജോയി പഴുക്ക, മോഹനന്‍ പുറപ്പുഴ, ബേബി സമയ, മാസ്റ്റര്‍ അലവി തുടങ്ങിയവര്‍ക്കൊപ്പം തദ്ദേശവാസികളായ നൂറുകണക്കിന് വ്യക്തികളും അഭിനയിച്ചു. ജൂണ്‍ ഒന്നിന് ഡി.എം.ഒമാരും ആരോഗ്യ സെക്രട്ടറിയും പങ്കെടുക്കുന്ന യോഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.