നെടുങ്കണ്ടം: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഡൈവേര്‍ഷന്‍ ഡാമായ കല്ലാര്‍ പുഴയുടെ വൃഷ്ടിപ്രദേശത്തിന് സമീപത്ത് അധിവസിക്കുന്ന കാലിവളര്‍ത്തല്‍ ഉപജീവനമാക്കിയ കര്‍ഷകരെ പ്രതിസന്ധിയിലാക്കി വൈദ്യുതി ബോര്‍ഡ് രംഗത്തത്തെിയത് ക്ഷീര കര്‍ഷകരെ ദുരിതത്തിലാക്കി. കല്ലാര്‍ പുഴയുടെ വാട്ടര്‍ ലെവലില്‍ ഒഴിപ്പിക്കപ്പെട്ട സ്ഥലത്താണ് നൂറുകണക്കിന് ക്ഷീര കര്‍ഷകര്‍ തീറ്റപുല്‍ കൃഷി ചെയ്ത് കാലി വളര്‍ത്തല്‍ ഉപജീവനമാക്കിയത്. തീറ്റപ്പുല്ലിന് കടുത്തക്ഷാമം നേരിടുന്നതിനാല്‍ വേനല്‍ക്കാലത്തേക്കുള്ള മുന്‍ കരുതലായാണ് കര്‍ഷകര്‍ പുല്‍കൃഷി നടത്തുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പാണ് പാര്‍ത്തീനിയം ചെടികളും ഇഞ്ചപ്പടര്‍പ്പുകളും കൊങ്ങിണി പടര്‍പ്പുകളും വെട്ടിത്തെളിച്ച് തീറ്റപ്പുല്‍ കൃഷി ചെയ്തത്. ഇതോടെ ഡാമിലേക്കുള്ള മണ്ണൊലിപ്പും നിലച്ചിരുന്നു. എന്നാല്‍, ഒരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി ബോര്‍ഡ് രഹസ്യമായി സ്വകാര്യവ്യക്തിക്ക് കുറഞ്ഞനിരക്കില്‍ ലേലംചെയ്ത് നല്‍കിയിരിക്കുകയാണ്. ബോര്‍ഡിന്‍െറ അനുമതിയോടെ ചില സ്വകാര്യവ്യക്തികള്‍ പുല്ല് അറുത്തെടുക്കാന്‍ എത്തിയപ്പോഴാണ് ബോര്‍ഡിന്‍െറ ഈ രഹസ്യനീക്കം കര്‍ഷകര്‍ അറിയുന്നത്. കല്ലാര്‍ തുരങ്കം മുതല്‍ തൂക്കുപാലം വരെ പുഴയുടെ ഇരുകരകളിലും കര്‍ഷകര്‍ നട്ടുവളര്‍ത്തിയ തീറ്റപ്പുല്ലാണ് ബോര്‍ഡ് ലേലത്തിന് നല്‍കിയത്. ഡാം, ടണല്‍, പതിനഞ്ചില്‍പ്പടി, താന്നിമൂട്, മുണ്ടിയെരുമ, തൂക്കുപാലം തുടങ്ങിയ ഭാഗങ്ങളിലാണ് കര്‍ഷകര്‍ തീറ്റപ്പുല്‍ കൃഷി ചെയ്തിരിക്കുന്നത്. കര്‍ഷകര്‍ നട്ടുവളര്‍ത്തിയ പുല്ല് മൂന്നുവര്‍ഷത്തേക്ക് കേവലം 2100 രൂപക്കാണ് ലേലം നല്‍കിയിരിക്കുന്നത്. ഇത് നിയമാനുസൃതമല്ളെന്നും കര്‍ഷകര്‍ പറയുന്നു. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചമൂലം ജീവിതം പ്രതിസന്ധിയിലായ കര്‍ഷകരുടെ ഇപ്പോഴത്തെ ആശ്രയം കന്നുകാലി വളര്‍ത്തല്‍ മാത്രമാണ്. മിക്ക വീടുകളിലും രണ്ടും മൂന്നും പശുക്കള്‍ ഉണ്ട്. വീട്ടുചെലവുകള്‍, മക്കളുടെ വിദ്യാഭ്യാസം തുടങ്ങി ഒട്ടുമിക്ക ചെലവുകളും കന്നുകാലി വളര്‍ത്തലിലൂടെയാണ് കര്‍ഷകര്‍ കണ്ടത്തെുന്നത്. കടുത്തവേനലില്‍ പോലും മേഖലയില്‍ പച്ചപ്പ് ഉള്ളത് ഈ പ്രദേശത്ത് മാത്രമാണ്. എന്നാല്‍, ബോര്‍ഡിന്‍െറ ഇപ്പോഴത്തെ നടപടി മേഖലയിലെ കന്നുകാലി വളര്‍ത്തലിന് ഭീഷണിയായിരിക്കുകയാണ്. ബോര്‍ഡിന്‍െറ സ്ഥലത്ത് പുല്‍കൃഷിയല്ലാതെ മറ്റൊന്നും ചെയ്യുന്നുമില്ല. കടുത്ത വേനലില്‍ പോലും പുല്ലിനും വൈക്കോലിനും ക്ഷാമം നേരിടുമ്പോള്‍ കാലിവളര്‍ത്തല്‍ പിടിച്ചുനിര്‍ത്തുന്നത് ഈ പുല്‍കൃഷികൊണ്ടാണ്. ബോര്‍ഡ് പുല്‍കൃഷി ലേലം ചെയ്തതോടെ ഇവരില്‍നിന്നും കര്‍ഷകര്‍ വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലാണ്. പാല്‍ ഉല്‍പാദന ജില്ലയായി പ്രഖ്യാപിച്ച ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദനം നടത്തുന്നത് നെടുങ്കണ്ടം മേഖലയിലാണ്. എന്നാല്‍, ബോര്‍ഡിന്‍െറ നീക്കം കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.