തൊടുപുഴ: കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചക്ക് പിന്നാലെ വിലക്കയറ്റം കൂടി എത്തിയതോടെ കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ കര്‍ഷകരായ മാതാപിതാക്കള്‍ തത്രപ്പാടില്‍. കടുത്ത വേനല്‍ ജില്ലയിലെ കാര്‍ഷിക മേഖലയെ മുഴുവന്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. ഇതിനിടെയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഇടിത്തീയായി വന്നത്. ഒരു കുട്ടിയെ സ്കൂളില്‍ അയക്കണമെങ്കില്‍ കുറഞ്ഞത് 5000 രൂപയെങ്കിലും ചെലവ് വരുമെന്നും രക്ഷിതാക്കള്‍ പറയുന്നു. ഇത് ഇംഗ്ളീഷ് മീഡിയത്തിലാണെങ്കില്‍ ചെലവ് 10,000 രൂപക്ക് മുകളില്‍ പോകും. മക്കളെ സ്കൂളിലയക്കാന്‍ വട്ടിപ്പലിശക്കാരെ സമീപിക്കുന്ന കര്‍ഷകരും ഹൈറേഞ്ചിലുണ്ട്. പ്രമുഖ കമ്പനികളുടെ ബാഗിന് ഏറ്റവും കുറഞ്ഞത് 500 ആണ് വില. 250 രൂപ മുതലാണ് കുടകളുടെ വില. ഇതുകൂടാതെ യൂണിഫോമും നോട്ട്ബുക്കും ടെക്സ്റ്റും വാങ്ങുമ്പോള്‍ കീശകാലിയാകുന്ന സ്ഥിതിയാണ്. സ്കൂളുകള്‍തന്നെ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പഠനോപകരണങ്ങളും ബാഗുകളും വിതരണം ചെയ്യുന്ന രീതി വ്യാപകമായിട്ടുണ്ട്. എങ്കിലും വിലയില്‍ വലിയ വ്യത്യാസമൊന്നുമില്ളെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. റബറും മറ്റ് കൃഷികളും ചെയ്യുന്ന കര്‍ഷകരാണ് ജില്ലയില്‍ ഏറെയും. റബറിന്‍െറയും ഇഞ്ചിയുടെയും ഏലത്തിന്‍െറയും വിലയിടിവും പച്ചക്കറിയുടെയും മത്സ്യ-മാംസത്തിന്‍െറയും വിലക്കയറ്റവും കര്‍ഷകരെ കണ്ണീരണിയിക്കുന്നു. കുട്ടികളെ ആകര്‍ഷിക്കാന്‍ വിവിധ വര്‍ണങ്ങളില്‍ ബാഗും കുടയും വിപണിയിലുണ്ടെങ്കിലും മക്കള്‍ക്ക് ഇവ വാങ്ങിക്കൊടുക്കാന്‍ കീശക്ക് കനമില്ളെന്ന നിരാശയിലാണ് കര്‍ഷകരായ രക്ഷിതാക്കള്‍. റബറിന്‍െറ വിലത്തകര്‍ച്ചമൂലം പലരും കഴിഞ്ഞ വര്‍ഷംതന്നെ ടാപ്പിങ് നിര്‍ത്തിവെച്ചിരുന്നു. ഇതു മിക്ക കര്‍ഷകരെയും കടക്കെണിയിലുമാക്കി. ഇനിയും മക്കളുടെ ആവശ്യങ്ങള്‍ക്കുകൂടി കടം വാങ്ങേണ്ടിവരുമ്പോള്‍ കുതിച്ചുയരുന്ന ജീവിതച്ചെലവിന് എങ്ങനെ കടിഞ്ഞാണ്‍ ഇടുമെന്ന ആശങ്കയിലാണ് കര്‍ഷക കുടുംബങ്ങള്‍. മഴക്കാലമത്തെുന്നതോടെ റബറിന് പ്ളാസ്റ്റിക് ഇടണമെങ്കില്‍ ഒരുമരത്തിന് 40 രൂപക്കുമുകളില്‍ ചെലവുവരും. കഴിഞ്ഞ വര്‍ഷത്തെ ഉല്‍പാദനക്കുറവുമൂലം ഇതിനു പണം കണ്ടത്തൊനും കര്‍ഷകര്‍ക്ക് കഴിയാതെവരുന്നു. ഇതിനുപുറമെ പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികളും കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുന്നു. ദൈനംദിന ചെലവുകള്‍ക്കു പുറമെ അധ്യയനവര്‍ഷത്തെ ചെലവും ആശുപത്രിചെലവും കര്‍ഷകരായ സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കേ വിപണിയും കാര്യമായി ഉയര്‍ന്നിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ വ്യാപാരം ഇത്തവണ ഉണ്ടായിട്ടില്ളെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.