ഉടുമ്പന്‍ചോലയില്‍ ഈഴവ വോട്ടുകളുടെ ധ്രുവീകരണം യു.ഡി.എഫ് തോല്‍വിക്ക് ആക്കംകൂട്ടി

നെടുങ്കണ്ടം: ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് ലഭിച്ചിരുന്ന ഈഴവ വോട്ടുകളുടെ ധ്രുവീകരണമാണ് സേനാപതി വേണുവിന്‍െറ തോല്‍വിക്ക് കാരണമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളായ നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ഇരട്ടയാര്‍, വണ്ടന്മേട് പഞ്ചായത്തുകളില്‍നിന്ന് 15,000ത്തിലധികം വോട്ടുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ലഭിച്ചു. ഇടതുമുന്നണിക്ക് വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് കരുതിയിരുന്ന രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലെ വോട്ടുകള്‍ എന്‍.ഡി.എക്ക് ലഭിക്കാതെ സൂക്ഷിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. എം.എം.മണിയുടെ കൊലപാതക രാഷ്ട്രീയ പ്രസംഗ സീഡി ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിച്ച് പ്രചാരണം നടത്തിയതല്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തയാറാകാത്തതും തോല്‍വിക്ക് കാരണമായി. ബി.ഡി.ജെ.എസിന്‍െറ സ്ഥാനാര്‍ഥി രംഗപ്രവേശം ചെയ്തത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന അമിത ആത്മവിശ്വാസവും തകര്‍ച്ചയിലത്തെിച്ചു. രണ്ടുതവണയായി കോണ്‍ഗ്രസ് ഭരിക്കുന്ന കരുണാപുരം പഞ്ചായത്തില്‍നിന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 4665 വോട്ടാണ്. സജി പറമ്പത്തിന് ഏറ്റവും കൂടുതല്‍ വോട്ട് നേടാനായതും ഈ പഞ്ചായത്തിലാണ്. ഇവിടെ ഇടതു മുന്നണിക്ക് 52 വോട്ടിന്‍െറ ഭൂരിപക്ഷമുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന നെടുങ്കണ്ടം പഞ്ചായത്തിലും എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് 4627 വോട്ട് ലഭിച്ചു. യു.ഡി.എഫിലെ അനൈക്യവും കോണ്‍ഗ്രസിലെ തൊഴുത്തില്‍കുത്തും പരാജയകാരണത്തില്‍ ഉള്‍പ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.