മൂന്നാര്‍: ദേവികുളം നിയോജക മണ്ഡലത്തില്‍ സി.പി.എമ്മിലെ എസ്. രാജേന്ദ്രന് തുടര്‍ച്ചയായ മൂന്നാം വിജയം. എതിരാളിയായ കോണ്‍ഗ്രസിലെ എ.കെ. മണിയെയാണ് തുടര്‍ച്ചായ മൂന്നാം വട്ടവും പരാജയപ്പെടുത്തിയത്. 5782 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി വിജയം നേടിയത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ എല്‍.ഡി.എഫ് തന്നെയായിരുന്ന മണ്ഡലത്തില്‍ മുന്നിട്ടുനിന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എസ്. രാജേന്ദ്രന് 177 വോട്ടും എ.കെ. മണിക്ക് 111 വോട്ടുമാണ് ലഭിച്ചിരുന്നത്. 10 പോളിങ് ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ആയിരത്തിലധികം വോട്ട് നേടിയ രാജേന്ദ്രന് പിന്നീട് ലീഡ് നിലനിര്‍ത്തി. ഒരു ഘട്ടത്തില്‍പോലും എ.കെ. മണിക്ക് ലീഡ് നേടാനായില്ല. കഴിഞ്ഞ തവണ 4078 ഭൂരിപക്ഷമാണ് എല്‍.ഡി.എഫിനുണ്ടായിരുന്നത്. എ.കെ. മണിയുടെ തുടര്‍ച്ചയായ ആറാം മത്സരമായിരുന്നു ഇവിടുത്തേത്. രണ്ടാം തവണയാണ് ഒരു മുന്നണി തുടര്‍ച്ചായി മൂന്നുതവണ വിജയിക്കുന്നത്. നേരത്തേ 1991 മുതല്‍ തുടര്‍ച്ചായി മൂന്നുതവണ യു.ഡി.എഫ് ഇവിടെ വിജയിച്ചിരുന്നു. ആകെ 1,47,855 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ പോള്‍ ചെയ്ത 1,17,382 വോട്ടില്‍ എല്‍.ഡി.എഫിന് 49,510ഉം യു.ഡി.എഫിന് 43,728 വോട്ടും ലഭിച്ചു. എന്‍.ഡി.എ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വന്‍ മുന്നേറ്റം നടത്തിയ എ.ഐ.എ.ഡി.എം.കെ മൂന്നാം സ്ഥാനം നേടി. 11,613 വോട്ടാണ് എ.ഐ.എ.ഡി.എ.കെ സ്ഥാനാര്‍ഥിയായ ആര്‍.എം. ധനലക്ഷ്മി സ്വന്തമാക്കിയത്. പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥിയായ രാജേശ്വരിക്ക് 680 വോട്ട് മാത്രമാണ് നേടാനായത്. 921 വോട്ട് നോട്ടക്ക് ലഭിച്ചതും ശ്രദ്ധേയമായി. എസ്. രാജേന്ദ്രന്‍െറ അപരനായി മത്സരിച്ച പി.ഡി.പിയുടെ ആര്‍. രാജേന്ദ്രന്‍ 485 വോട്ട് സ്വന്തമാക്കി. മൂന്നാറിലെ തോട്ടം മേഖലകളില്‍ ഭൂരിപക്ഷം ഗണ്യമായി ഉയര്‍ന്നത് എല്‍.ഡി.എഫിന് ആശ്വാസമായി. 10 പഞ്ചായത്തുകളില്‍ ഭൂരിപക്ഷം പഞ്ചായത്തുകളിലും എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ഉണ്ടായ മൂന്നാര്‍ സമരത്തത്തെുടര്‍ന്ന് കനത്ത തിരിച്ചടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇവിടെയുണ്ടായത്. തോട്ടം തൊഴിലാളികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍, വീണ്ടും തൊഴിലാളികളുടെ മനസ്സ് പിടിച്ചടക്കുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ ദൃശ്യമായത്. അതേസമയം, യു.ഡി.എഫിന് കനത്ത നഷ്ടമാണ് തെരഞ്ഞെടുപ്പിലൂടെ ഉണ്ടായിരിക്കുന്നത്. രണ്ട് പാര്‍ട്ടികളില്‍നിന്ന് എ.ഐ.എ.ഡി.എം.കെയിലേക്ക് വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും അത് ഏറ്റവും കൂടുതര്‍ ബാധിച്ചത് യു.ഡി.എഫിന്‍െറ വോട്ടുകളെയാണെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, മൂവായിരത്തോളം തൊഴിലാളികളുടെ പിന്തുണ ഉണ്ടെന്ന് അവകാശപ്പെട്ട പെമ്പിളൈ ഒരുമൈ തീര്‍ത്തും നിഷ്പ്രഭമായി. 650 വോട്ട് മാത്രമാണ് പെമ്പിളൈ ഒരുമൈക്ക് നേടാനായത്. പെമ്പിളൈ ഒരുമൈയുടെ രംഗപ്രവേശം പാര്‍ട്ടിക്ക് ഒരു ദോഷവും വരുത്തിയില്ളെന്നുള്ളത് പാര്‍ട്ടിയെ സംബന്ധിച്ച് നേട്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.