കോവില്‍മലയിലും ഇടമലക്കുടിയിലും കനത്ത പോളിങ്

തൊടുപുഴ/കട്ടപ്പന: ആദിവാസി മേഖലയായ ഇടമലക്കുടിയിലും കോവില്‍മലയിലും കനത്ത പോളിങ്. ആദിവാസി മന്നാന്‍ സമുദായത്തിന്‍െറ രാജാവ് രാമന്‍ രാജമന്നാന്‍െറ ആസ്ഥാനമായ കോവില്‍മല ഉള്‍പ്പെടുന്ന പ്രദേശത്ത് കനത്ത പോളിങ്ങാണ് നടന്നത്. കോവില്‍മല ട്രൈബല്‍ ഗവ. യു.പി സ്കൂളിലെ 146ാം നമ്പര്‍ ബൂത്തില്‍ ആകെ 1080 വോട്ടര്‍മാര്‍ ഉള്ളതില്‍ 690 പേര്‍ വൈകീട്ട് 3.30ഓടെ വോട്ട് രേഖപ്പെടുത്തി മടങ്ങി. 63.88 ശതമാനം പേരാണ് ഇവിടെ (വോട്ടെടുപ്പ് അവസാനിക്കാന്‍ രണ്ടര മണിക്കൂര്‍ ശേഷിക്കെ) വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കനത്ത പോളിങ്ങാണ് ഇവിടെ നടന്നത്. ആദിവാസികള്‍ കൂടുതല്‍ അധിവസിക്കുന്ന സ്വരാജ്, മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്കൂളിലെ 136, 137, 138, 139 ബൂത്തുകളിലും കനത്ത പോളിങ്ങാണ് നടന്നത്. ആദിവാസി മേഖലയില്‍നിന്നുള്ള സ്ത്രീകള്‍ അതിരാവിലെ തന്നെ ഇവിടെ വോട്ട് രേഖപ്പെടുത്താനത്തെിയിരുന്നു. വൈകീട്ട് നാലോടെ 61 ശതമാനത്തോളം പേര്‍ ഇവിടെ വോട്ട് രേഖപ്പെടുത്തി മടങ്ങി. ഉച്ചകഴിഞ്ഞ് ബൂത്തുകളില്‍ പൊതുവെ തിരക്ക് കുറവായിരുന്നു. മുന്‍പെങ്ങുമില്ലാത്ത കനത്ത പോളിങ്ങാണ് ഇടമലക്കുടിയില്‍ ഇത്തവണ ഉണ്ടായത്. കേരളത്തിലെ ഏക ഗോത്ര വര്‍ഗപഞ്ചായത്താണ് ഇടമലക്കുടി. ഉച്ചക്ക് ഒരു മണി വരെയുള്ള കണക്കനുസരിച്ച് ഇടമലക്കുടി പോളിങ് സ്റ്റേഷനില്‍ 50.75 ശതമാനം പേര്‍ പോളിങ് രേഖപ്പെടുത്തി. ഇതില്‍ 273 പുരുഷന്മാരും 265 സ്ത്രീകളും ഉള്‍പ്പെടെ 538 പേരാണ് വോട്ട് ചെയ്തത്. മുളകുതറക്കുടി പോളിങ് സ്റ്റേഷനില്‍ 51.54 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 158 പുരുഷന്മാരും 93 സ്ത്രീകളും ഉള്‍പ്പെടെ 251 പേരാണ് വോട്ട് ചെയ്തത്. പരപ്പാറക്കുടിയില്‍ 54.2 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 97 പുരുഷന്മാരും 69 സ്ത്രീകളും ഉള്‍പ്പെടെ 166 പേരാണ് വോട്ട് ചെയ്തത്. ആവേശം ചോരാതെ ആദിവാസികള്‍ വോട്ട് ചെയ്യാനത്തെി അടിമാലി: ആവേശം ചോരാതെ ആദിവാസികള്‍ വോട്ട് ചെയ്യാനത്തെിയത് വേറിട്ട കാഴ്ചയായി. അടിമാലി ഗവ. ഹൈസ്കൂളിലെ 112ാം നമ്പര്‍ പോളിങ് ബൂത്തിലാണ് രാവിലെ മുതല്‍ വോട്ടര്‍മാര്‍ ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തിയത്. അടിമാലി പഞ്ചായത്തിലെ 12ാം വാര്‍ഡില്‍പെടുന്ന പ്ളാമല, കുടകല്ല്, കൊച്ചുകുടകല്ല്, ഞാവല്‍പാറ, തലമാലി, പെട്ടിമുടി, നൂറാംകര മുതലായ കോളനികളിലെ ആദിവാസികളാണ് വോട്ട് രേഖപ്പെടുത്താന്‍ മഴയെ അവഗണിച്ച് വനത്തിലൂടെ നടന്ന് എത്തിയത്. ഇതേ സ്കൂളില്‍ ഒരുക്കിയ മറ്റ് അഞ്ച് ബൂത്തുകളിലും തിരക്കില്ലാത്തപ്പോഴാണ് ആദിവാസികള്‍ കൂട്ടത്തോടെയത്തെി തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. കൈക്കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടെ കുടുംബത്തിലെ ഏല്ലാ അംഗങ്ങളെയും കൊണ്ടുവന്നാണ് ആദിവാസികള്‍ വോട്ട് രേഖപ്പെടുത്തിയതെന്ന പ്രത്യേകതയുമുണ്ട്. ഞായറാഴ്ച രാത്രി തുടങ്ങിയ മഴ തിങ്കളാഴ്ച വൈകുന്നേരംവരെ നിന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.