തൊടുപുഴ: ജനവിധി നിര്‍ണയ ദിവസമായ തിങ്കളാഴ്ച പുലര്‍ന്നത് ചന്നംപിന്നം പെയ്യുന്ന മഴയെ കണികണ്ടുകൊണ്ടാണ്. തിങ്കളാഴ്ച ദിവസം പരക്കെ മഴ പെയ്യുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും രാവിലെ തന്നെ പ്രതികൂല കാലാവസ്ഥ സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും നെഞ്ചിടിപ്പ് കൂട്ടി. എങ്കിലും രാവിലെ തന്നെ ബൂത്തിലും പരിസരങ്ങളിലുമായി പ്രവര്‍ത്തകര്‍ സജ്ജരായി. മഴയായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ ഏര്‍പ്പാടാക്കാന്‍ പ്രവര്‍ത്തകര്‍ നെട്ടോട്ടമോടി. ഏഴോടെ വോട്ടര്‍മാര്‍ ഓരോരുത്തരായി ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. ആദ്യ അരമണിക്കൂര്‍ തിരക്കുണ്ടായിരുന്നെങ്കില്‍ പിന്നീട് മഴ ശക്തി പ്രാപിച്ചത് വെല്ലുവിളിയുയര്‍ത്തി. രാവിലെ ഒമ്പതുവരെ 10 ശതമാനം പേരാണ് ഇടുക്കിയില്‍ വോട്ട് ചെയ്തത്. ഗ്രാമങ്ങളിലെ ബൂത്തുകളില്‍ വോട്ടിങ് ശതമാനം ഉയരുമ്പോള്‍ നഗരങ്ങളിലെ ബൂത്തുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍മാരെ ആദ്യമണിക്കൂറുകളില്‍ കാത്തിരിക്കേണ്ട സ്ഥിതിയും. എന്നാല്‍, പത്തോടെ ചിത്രം മാറിത്തുടങ്ങി. മഴ അല്‍പമൊന്ന് മാറിയതിനാല്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെ ബൂത്തിലേക്കത്തെി. പോളിങ് ശതമാനം 18.4 ശതമാനമായി ഉയര്‍ന്നു. വീണ്ടും മഴ ശക്തി പ്രാപിച്ചതോടെ പോളിങ് മന്ദഗതിയിലായി. ഒന്നര മണിക്കൂര്‍ കഴിയുമ്പോള്‍ നാലു ശതമാനം വോട്ടിന്‍െറ വര്‍ധന മാത്രമാണ് ജില്ലയില്‍ ഉണ്ടായത്. മഴക്ക് ശമനമുണ്ടാകില്ളെന്ന് കണ്ടതോടെ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ തേടി വാഹനങ്ങളില്‍ വീട്ടിലേക്ക് കുതിച്ചു തുടങ്ങി. ഉച്ചയോടെ പോളിങ് ശതമാനം ഉയരുന്ന കാഴ്ചയാണ് കണ്ടത്. ജില്ലയില്‍ ഓരോ മണിക്കൂറിലും ഏറിയും കുറഞ്ഞുമാണ് സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് മുന്നോട്ട് പോയത്. ജില്ലയില്‍ ഒമ്പതുമണിവരെ 10.8 ശതമാനം പേര്‍ വോട്ട് ചെയ്തു. ദേവികുളത്ത് 9.8 ശതമാനവും, ഉടുമ്പന്‍ചോലയില്‍ 13.3 ശതമാനവും, തൊടുപുഴയില്‍ 10. 1 ശതമാനവും, ഇടുക്കിയില്‍ 10.7 ശതമാനവും പീരുമേട് 11.2 ശതമാനവും വോട്ട് ചെയ്തു. രാവിലെ 10വരെ 15.7 ശതമാനം പേരാണ് വോട്ട് ചെയ്തത്. ദേവികുളത്ത് 14.1 ശതമാനവും, ഉടുമ്പന്‍ചോലയില്‍ 16.3 ശതമാനവും, തൊടുപുഴയില്‍ 14.2 ശതമാനവും, ഇടുക്കിയില്‍ 15.3 ശതമാനവും, പീരുമേട് 18.1 ശതമാനവും വോട്ട് ചെയ്തു. പതിനൊന്നരയാകുമ്പോള്‍ 23.8 ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. ദേവികുളത്ത് 22.9 ശതമാനവും, ഉടുമ്പന്‍ചോലയില്‍ 24.6 ശതമാനവും, തൊടുപുഴയില്‍ 22 ശതമാനവും, ഇടുക്കിയില്‍ 23.9 ശതമാനവും, പീരുമേട് 24.4 ശതമാനവും പേര്‍ വോട്ട് ചെയ്തു. 12ഓടെ 31.9 ശതമാനം പോളിങ് രേഖപ്പെടുത്തി. ദേവികുളത്ത് 28.3 ശതമാനവും, ഉടുമ്പന്‍ചോലയില്‍ 38.1 ശതമാനവും, തൊടുപുഴയില്‍ 27.4 ശതമാനവും, ഇടുക്കിയില്‍ 35 ശതമാനവും, പീരുമേട് 31.6 ശതമാനവും പേര്‍ വോട്ട് ചെയ്തു. ഇടുക്കിയില്‍ രണ്ടുവരെ 46.9 ശതമാനമാണ് പോളിങ് നടന്നത്. ഉച്ചക്ക് രണ്ടുവരെ 46.9 ശതമാനം പേര്‍ വോട്ട് ചെയ്തു. ദേവികുളത്ത് 46.3ഉം, ഉടുമ്പന്‍ചോലയില്‍ 53.2 ശതമാനവും, തൊടുപുഴയില്‍ 44.2 ശതമാനവും, ഇടുക്കിയില്‍ 46 ശതമാനം പേരും, പീരുമേട് 47.6 ശതമാനം പേരും വോട്ട് ചെയ്തു. വൈകീട്ട് അഞ്ചോടെ ജില്ലയിലെ പോളിങ് ശതമാനം 65.9ലേക്ക് ഉയര്‍ന്നു. ദേവികുളം 65, ഉടുമ്പന്‍ചോല 69, തൊടുപുഴ 63, ഇടുക്കി 64, പീരുമേട് 67 എന്നിങനെയായിരുന്നു ഈ സമയം മണ്ഡലങ്ങളിലെ പോളിങ് ശതമാനം. രാവിലത്തെ മന്ദതയെ തീര്‍ത്തും ഇല്ലാതാക്കുന്നതായിരുന്നു വൈകുന്നേരം ആറുമണിയോടെയും ജില്ലയിലെ പല ബൂത്തുകളിലും അനുഭവപ്പെട്ട നീണ്ട നിര. പോളിങ് സമയം അവസാനിക്കുമ്പോള്‍ നീരവധി പേരാണ് വോട്ട് ചെയ്യാന്‍ ബൂത്തുകള്‍ക്ക് മുന്നില്‍ കാത്തുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.