തൊടുപുഴ: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരേണ്ട താമസം തൊടുപുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ഫ്ളക്സ്, പോസ്റ്റര്‍, മൈക്ക് വാഹന പ്രചാരണവുമായി ഏറെ മുന്നോട്ടുപോകുകയും നാമനിര്‍ദേശം നല്‍കാതെ മുങ്ങുകയും ചെയ്ത ജനശക്തി പുതിയ തീരുമാനവുമായി വീണ്ടും വോട്ടര്‍മാരെ സമീപിക്കുന്നു. മൂന്നു മുന്നണികളുടെയും കര്‍ഷക വിരുദ്ധ-ജനദ്രോഹ നയങ്ങള്‍ക്കെതിരെ നിഷേധ വോട്ട് രേഖപ്പെടുത്തി ജനാധിപത്യം സംരക്ഷിക്കണമെന്നതാണ് ഇപ്പോഴത്തെ നിലപാട്.കരിമണ്ണൂര്‍ ബ്ളോക് പഞ്ചായത്തിലേക്ക് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ബേസില്‍ ജോണാണ് കര്‍ഷകമുന്നണി സ്ഥാനാര്‍ഥിയായി ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച് പ്രചാരത്തില്‍ ഏറെ മുന്നോട്ട് പോയത്. വിവിധ കര്‍ഷക സംഘടനകളുടെയും ഇതര സംഘടനകളുടെയും പിന്തുണയോടെ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി അവരെല്ലാം നിലപാട് മാറ്റിയെന്ന് ജനശക്തി പ്രസ്താവനയില്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.