മൂന്നാര്‍: തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കേ വന്‍തോതില്‍ പണം അതിര്‍ത്തി കടന്ന് കേരളത്തിലേക്കൊഴുകുന്നു. കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള കാനനപാതയിലൂടെയാണ് പണം എത്തുന്നത്. ശനിയാഴ്ച അരുവിക്കാട് എസ്റ്റേറ്റിനടുത്തുനിന്നും പച്ചക്കാട്ടില്‍നിന്നും പിടിച്ചെടുത്ത പണം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ടോപ് സ്റ്റേഷനില്‍നിന്ന് 15 കി.മീ. അകലെയുള്ള സ്ഥലത്തുനിന്നാണ് പണം പിടിച്ചത്. തമിഴ്നാട്ടിലെ മുന്തല്‍ എന്ന സ്ഥലത്തിനടുത്തുള്ള ഗ്രാമത്തില്‍നിന്നുള്ള കാനനപാത എത്തിച്ചേരുന്നത് ടോപ് സ്റ്റേഷനിലാണ്. സംശയമുണ്ടാകാതിരിക്കാന്‍ ചാക്കുകെട്ടില്‍ നിറച്ച് തലച്ചുമടായാണ് പണം കേരളത്തിലത്തെിച്ചത്. ഒറ്റ നോട്ടത്തില്‍ പലചരക്ക് സാധനങ്ങള്‍ കൊണ്ടുവരുന്നതെന്ന തോന്നലുളവാക്കിയാണ് പണച്ചാക്കുകള്‍ ഇവിടെയത്തെിക്കുന്നത്. അവിടെ നിന്ന് 11 കി.മീ. മലമ്പാതയിലൂടെ യാത്ര ചെയ്താല്‍ ടോപ് സ്റ്റേഷനിലത്തെും. ഈ ഭാഗത്ത് കര്‍ശന പരിശോധന ഇല്ലാത്തതും പണമത്തെിക്കാന്‍ സൗകര്യമാകുന്നു. സാധാരണക്കാര്‍ ഈ പാതയിലൂടെ യാത്ര ചെയ്യുക ദുഷ്കരമാണെങ്കിലും ആദിവാസികളും അതിര്‍ത്തി ഗ്രാമങ്ങളോട് ചേര്‍ന്നു കിടക്കുന്ന പ്രദേശവാസികളും പാതയെ ആശ്രയിക്കാറുണ്ട്. തമിഴ്നാട്ടില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനാണ് സാധാരാണയായി ഈ പാത ഉപയോഗിക്കുന്നത്. റോഡിലൂടെ യാത്ര ചെയ്താല്‍ 70 കി.മീ വേണം ബോഡിനായ്ക്കന്നൂരിലത്തൊന്‍. ടോപ് സ്റ്റേഷനില്‍നിന്ന് ഈ പാതയിലൂടെ 17 കി.മീ. നടന്നാല്‍ തമിഴ്നാട്ടിലത്തൊനാവും. ചിരപരിചിതമായവര്‍ക്കു മാത്രമേ ഈ പാത ഉപയോഗിക്കാനാവൂ. ഇത് മുതലെടുത്താണ് തമിഴ്നാട്ടില്‍നിന്ന് പണമത്തെുന്നത്. പണം എത്തിയ ഉറവിടം വ്യക്തമായിട്ടില്ളെങ്കിലും തമിഴ്നാട് പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് പണമത്തെിയതെന്ന് വ്യക്തമാണ്. ജില്ലയില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വന്‍തോതിലാണ് പണമൊഴുകുന്നത്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ പോലും ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ നടത്തിയ റെയ്ഡില്‍ 10 ലക്ഷത്തോളം രൂപ പിടിച്ചു. പൊലീസ്, എക്സൈസ്, റവന്യൂ വകുപ്പ് നടത്തിയ പരിശോധനകളിലാണ് രൂപ പിടിച്ചെടുത്തത്. ഏറെയും വാഹനങ്ങളില്‍നിന്നാണ് പിടികൂടിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വന്‍തോതില്‍ പണമൊഴുകാനുള്ള സാധ്യത കണക്കിലെടുത്ത് മേഖലയില്‍ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചെങ്കുളത്തുവെച്ച് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകന്‍െറ കൈയില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. പണത്തിന് വ്യക്തമായ രേഖകള്‍ നല്‍കാനാകാതെ വന്നതോടെ പണം പിടിച്ചെടുക്കുകയായിരുന്നു. പിഴവറ്റ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനും ക്രമക്കേടുകള്‍ ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്തുന്നതിനും 24 മണിക്കൂറുകളും പ്രവര്‍ത്തിക്കുന്ന ഫ്ളയിങ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും മൂന്നാര്‍ ആര്‍.ഡി.ഒയുമായ സുബിന്‍ സമീദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.