ചെറുതോണി: ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഇടുക്കി അണക്കെട്ടില്‍ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിരുന്നത് മുന്നറിയിപ്പില്ലാതെ നിര്‍ത്തിയത് സന്ദര്‍ശകരെ ബുദ്ധിമുട്ടിലാക്കി. ശനിയാഴ്ച നൂറുകണക്കിനാളുകളാണ് സന്ദര്‍ശനാനുമതിയില്ളെന്നറിയാതെ അണക്കെട്ട് കാണാനത്തെിയിരുന്നത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേര്‍ ടൂറിസ്റ്റ് ബസിലും മറ്റ് വാഹനത്തിലുമായി അണക്കെട്ട് കാണാന്‍ എത്തിയിരുന്നു. അണക്കെട്ടിന്‍െറ പ്രധാന കവാടമായ ചെറുതോണി അണക്കെട്ടിലത്തെിയപ്പോഴാണ് അണക്കെട്ടില്‍ 14, 15 തീയതികളില്‍ സന്ദര്‍ശകരെ അനുവദിക്കുകയില്ളെന്ന നോട്ടീസ് കണ്ടതെന്ന് വിനോദ സഞ്ചാരികള്‍ പറഞ്ഞു. ആവശ്യത്തിന് ജീവനക്കാരില്ലാതിരുന്നതാണ് അണക്കെട്ട് അടച്ചിടാന്‍ കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു. നിലവിലുണ്ടായിരുന്നവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പിന്‍വലിച്ചു. അണക്കെട്ടിലത്തെുമ്പോള്‍ മാത്രമാണ് സന്ദര്‍ശനം അനുവദിക്കില്ളെന്ന് സഞ്ചാരികള്‍ക്ക് അറിയാന്‍ സാധിക്കുന്നത്. അണക്കെട്ടില്‍ സന്ദര്‍ശനം നിര്‍ത്തിവെക്കുമ്പോള്‍ പത്രമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നുവെന്നും വിനോദ സഞ്ചാരികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.