കൊട്ടിക്കലാശത്തിനിടെ മൂലമറ്റത്ത് നേരിയ സംഘര്‍ഷം; കേന്ദ്രസേനയെ രംഗത്തിറക്കി

മുട്ടം: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ കൊട്ടിക്കലാശത്തിനിടക്ക് മൂലമറ്റത്ത് എല്‍.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്നില്‍ കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളുമുള്‍പ്പെടെയുള്ള പ്രചാരണ സാമഗ്രികളുമായി യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തകര്‍ അണിനിരന്നിരുന്നു. പ്രകടനവും ആഹ്ളാദ നൃത്തവും നടക്കവെ എന്‍.ഡി.എ പ്രവര്‍ത്തകരും എല്‍.ഡി.എഫ് പ്രവര്‍ത്തകരുമായി വാക്കേറ്റവും തുടര്‍ന്ന് കൈയാങ്കളിയിലുമത്തെുകയായിരുന്നു. നേരിയതോതില്‍ ഉന്തും തള്ളും ഉണ്ടാവുകയും സംഘര്‍ഷത്തിലേക്ക് കടന്നേക്കുമെന്ന സ്ഥിതി വന്നതോടെ കാഞ്ഞാര്‍ എസ്.ഐ കെ.ആര്‍. ബിജുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. അല്‍പം കഴിഞ്ഞ് വീണ്ടും മുദ്രാവാക്യം വിളികളോടെ ഇരുകൂട്ടരും സജീവമായതോടെ മുന്‍കരുതലിന്‍െറ ഭാഗമായി പത്തംഗ കേന്ദ്രസേനയെ അടിയന്തരമായി രംഗത്തിറക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.