കുമളി: കടുത്ത ചൂടില്‍ വെന്തുരുകുന്ന ഹൈറേഞ്ചിന് ആശ്വാസമായി വേനല്‍മഴയത്തെി. രണ്ടുദിവസമായി മഴ പെയ്തതോടെ കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വായി. വേനല്‍ച്ചൂടില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍നാശനഷ്ടമാണ് കാര്‍ഷിക മേഖലക്കുണ്ടായത്. ഏക്കര്‍ കണക്കിന് ഏലത്തോട്ടം ജലക്ഷാമംമൂലം കരിഞ്ഞുണങ്ങി. കുരുമുളക്, കാപ്പി എന്നിവക്ക് പുറമേ വാഴയും മറ്റ് കാര്‍ഷിക വിളകളും വരെ കരിഞ്ഞുണങ്ങി. ജില്ലയുടെ മിക്ക സ്ഥലങ്ങളിലുമെന്നപോലെ ഹൈറേഞ്ചിന്‍െറ പലഭാഗത്തും കുടിവെള്ളക്ഷാമവും രൂക്ഷമായിരുന്നു. കുമളി ഉള്‍പ്പെടെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ലോറികളില്‍ വെള്ളമത്തെിക്കുകയായിരുന്നു. കിണറുകള്‍, കുളങ്ങള്‍, കുഴല്‍ക്കിണറുകള്‍ എന്നിവിടങ്ങളിലെല്ലാം ജലം വറ്റി. വേനല്‍ച്ചൂടില്‍ പുറത്തിറങ്ങാന്‍ വയ്യാതായതോടെ തെരഞ്ഞെടുപ്പ് പ്രചാരണവും മന്ദഗതിയിലായി. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മഴയത്തെിയത് കര്‍ഷകര്‍ക്കൊപ്പം സ്ഥാനാര്‍ഥികളുടെയും മനം കുളിര്‍പ്പിച്ചു. വൈകുന്നേരങ്ങളില്‍ മാത്രമായിരുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇനി പുലര്‍ച്ചെ മുതല്‍ രാത്രിവരെ തുടരാനാകുമെന്ന ആശ്വാസത്തിലാണ് രാഷ്ട്രീയ കക്ഷികള്‍. വറ്റിത്തുടങ്ങിയ ജില്ലയിലെ ജലസംഭരണികള്‍ക്കും മഴ ഗുണം ചെയ്യും. കഴിഞ്ഞ ഡിസംബര്‍ ഏഴിന് 142 അടിക്ക് മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്ന മുല്ലപ്പെരിയാര്‍ ഡാമില്‍ ഇപ്പോഴുള്ളത് 110 അടി ജലമാണ്. തമിഴ്നാട്ടിലും കടുത്ത ചൂടായതിനാല്‍ കുടിവെള്ളത്തിനായി മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം ഒഴുക്കിയതാണ് ജലനിരപ്പ് അതിവേഗം താഴാനിടയാക്കിയത്. ജില്ലയിലെ മറ്റ് അണക്കെട്ടുകളുടെ സ്ഥിതിയും ഭിന്നമായിരുന്നില്ല. കടുത്ത വേനല്‍ച്ചൂടില്‍ വൈദ്യുതി ഉപഭോഗം പതിന്മടങ്ങായി വര്‍ധിക്കുകയും ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പ് ഏറെ താഴുകയും ചെയ്തത് വൈദ്യുതി വകുപ്പിനെ ആശങ്കയിലാക്കിയിരുന്നു. തേക്കടി തടാകത്തിലെ ജലനിരപ്പ് താഴ്ന്നത് വിനോദസഞ്ചാര മേഖലയെയും പ്രതിസന്ധിയിലാക്കിയിരുന്നു. ജലനിരപ്പ് 110ല്‍നിന്ന് വീണ്ടും താഴുന്നത് തടാകത്തിലൂടെയുള്ള ബോട്ട് സവാരിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് പ്രദേശത്ത് മഴയത്തെിയത്. ഇനി ഹൈറേഞ്ചിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.