അടിമാലി: തെരഞ്ഞെടുപ്പ് ചൂടില്‍ നാടെങ്ങും മുങ്ങിനില്‍ക്കെ സ്കൂള്‍ വിപണി മന്ദഗതിയില്‍. എല്‍.കെ.ജി മുതല്‍ വിവിധ ക്ളാസിലേക്കുള്ള വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വിവിധ രൂപത്തിലും നിറത്തിലും മോഡലുകളിലുമുള്ള കുടകളും ബാഗുകളും പെന്‍സില്‍ ബോക്സുകളും ടിഫിന്‍ ബോക്സുകളും കടകളില്‍ ആവശ്യക്കാരെ കാത്ത് നിരന്നുകഴിഞ്ഞു. സാധാരണയായി ഏപ്രില്‍ അവസാനമോ മേയ് ആദ്യവാരമോ സജീവമാകുന്ന സ്കൂള്‍ വിപണിക്ക് ഇത്തവണ തണുപ്പന്‍ പ്രതികരണമാണെന്ന് കച്ചവടക്കാര്‍ പറയുന്നു. കുട, ബാഗ്, നോട്ട്ബുക്ക് തുടങ്ങിയ സ്കൂളിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളുമായാണ് കടകള്‍ നില്‍ക്കുന്നതെങ്കിലും വേനല്‍ച്ചൂടും തെരഞ്ഞെടുപ്പ് പ്രചാരണവുംമൂലം കടകളില്‍ തിരക്കില്ല. കനത്ത വേനല്‍ച്ചൂട് കാരണം വെക്കേഷന്‍ ക്ളാസുകളും ട്യൂഷന്‍ ക്ളാസുകളും ഇല്ലാത്തതും കച്ചവടത്തിന് തിരിച്ചടിയായി. 21 വരെ വെക്കേഷന്‍ ക്ളാസുകള്‍ ആരംഭിക്കരുതെന്നാണ് സര്‍ക്കാറിന്‍െറ ഉത്തരവ്. ഇതിനുപുറമേ സ്കൂള്‍ മുഖേന പഠന ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതും വ്യാപാരികള്‍ക്ക് തിരിച്ചടിയായി. പരസ്യങ്ങളില്‍ കാണുന്ന ബാഗുകളും കുടകളുമാണ് കുട്ടികള്‍ക്ക് താല്‍പര്യം. എന്നാല്‍, മാതാപിതാക്കള്‍ വിലക്കുറവിന് പകരം ഗുണമേന്മക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. എന്തായാലും 16ന് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്കൂള്‍ വിപണി ഉഷാറാകുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.