വോട്ട് സന്ദേശയാത്ര ജില്ലയില്‍ പ്രചാരണം തുടങ്ങി

തൊടുപുഴ: വോട്ടുയന്ത്രത്തില്‍ വോട്ട് ചെയ്യുന്ന വിധവും തെരഞ്ഞെടുപ്പ് പരിപാടികളും വിവരിക്കുന്ന വോട്ടുസന്ദേശ യാത്ര ജില്ലയില്‍ പ്രചാരണം ആരംഭിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറ യാത്രയുടെ കലക്ടറേറ്റില്‍നിന്ന് ആരംഭിച്ച പര്യടനം ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ശരിയായ രീതിയില്‍ എങ്ങനെ വോട്ടവകാശം വിനിയോഗിക്കാമെന്ന് നേരില്‍ കണ്ട് മനസ്സിലാക്കാന്‍ വണ്ടിയില്‍ മാതൃക ഇലക്ട്രോണിക് വോട്ടുയന്ത്രം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനുള്ള ചിത്രങ്ങളും ദൃശ്യങ്ങളുടെ സഹായത്തോടെയുള്ള വീഡിയോ ട്യൂട്ടോറിയലും വണ്ടിയില്‍ ഒരുക്കിയിട്ടുണ്ട്. കലക്ടറേറ്റില്‍നിന്ന് ആരംഭിച്ച വോട്ടുവണ്ടി ബുധനാഴ്ച കാല്‍വരി മൗണ്ട്, കട്ടപ്പന, ഏലപ്പാറ, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടത്തി. വ്യാഴാഴ്ച അണക്കര എട്ടാംമൈല്‍, പുളിയന്‍മല, തൂക്കുപാലം, രാമക്കല്‍മേട്, നെടുങ്കണ്ടം വഴി ദേവികുളത്ത് അവസാനിക്കും. വെള്ളിയാഴ്ച മൂന്നാര്‍വഴി അടിമാലിയിലത്തെി പര്യടനം അവസാനിപ്പിക്കും. കലക്ടറേറ്റില്‍ നടന്ന ഫ്ളാഗ്ഓഫ് ചടങ്ങില്‍ എ.ഡി.എം നാരായണന്‍ നായര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.ജി. രാധാകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (ഇന്‍ചാര്‍ജ്) കെ.കെ. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.