രാജാക്കാട്: രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി മേഖലകളില്‍നിന്ന് ആളുകള്‍ക്ക് എളുപ്പമാര്‍ഗത്തില്‍ ചിന്നക്കനാല്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന പ്രധാന റോഡായ മുട്ടുകാട്-ചിന്നക്കനാല്‍ റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. ശനിയാഴ്ച ജീപ്പ് മറിഞ്ഞ് ഒരാള്‍ മരച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അപകടങ്ങള്‍ വര്‍ധിച്ചുവരുമ്പോഴും വേണ്ട സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുന്നതിന് അധികൃതര്‍ തയാറാകുന്നില്ളെന്ന ആക്ഷേപം ഇതോടെ ശക്തമായിരിക്കുകയാണ്. മൂന്നാര്‍-പൂപ്പാറ റൂട്ടില്‍ പെരിയകനാലിലേക്ക് എത്തിച്ചേരുന്ന വഴി ഇവിടം മുതല്‍ മുട്ടുകാട് വരെ കുത്തിറക്കവും കൊടും വളവും നിറഞ്ഞതാണ്. ടാറിങ് പൊളിഞ്ഞ് ശോച്യാവസ്ഥയിലായ റോഡിന്‍െറ അറ്റകുറ്റപ്പണി നടത്താനോ റോഡിന്‍െറ വശത്തുള്ള നൂറുകണക്കിന് അടി താഴ്ചയുള്ള കൊക്കക്ക് സമീപം ക്രാഷ് ബാരിയറുകളോ കലുങ്കുകളോ അപകട സൂചന ബോര്‍ഡുകളോ സ്ഥാപിക്കുന്നതിന് അധികൃതര്‍ ഒരുവിധ നടപടിയും സ്വീകരിച്ചിട്ടുമില്ല. നിരവധിയായ വിനോദസഞ്ചാരികളാണ് നിലവില്‍ ഇതുവഴി മൂന്നാറിലേക്കും തിരിച്ച് രാജാക്കാട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് കടന്നുപോകുന്നതും. മലനിരകളുടെ ഭംഗിയും തണുത്തകാറ്റും നിശ്ശബ്ദമായ അന്തരീക്ഷവും ഇതുവഴിയുള്ള സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഇതുവഴി കടന്നുപോകുന്ന സഞ്ചാരികളുടെ സുരക്ഷക്ക് ഒന്നുംതന്നെ ഇവിടെയില്ല. ഈ പ്രദേശത്തുതന്നെ നിലവില്‍ മുമ്പ് മൂന്ന് അപകടങ്ങള്‍ നടന്നിട്ടുണ്ട്. ജനവാസ മേഖലയല്ലാത്തതിനാല്‍ ഈ മേഖലയില്‍ രാത്രിയടക്കം അപകടങ്ങള്‍ സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിനും ആരും എത്താത്ത അവസ്ഥയുണ്ടാകും. ശനിയാഴ്ചയും ചിന്നക്കനാല്‍ മൗണ്ട്ടേന്‍ ക്ളബ് റിസോട്ടിലെ ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ച സംഭവത്തിലും രക്ഷാപ്രവര്‍ത്തനത്തിന് ആകെ ഇവിടെയുണ്ടായിരുന്നത് പശുവിനെ മേക്കുന്നതിന് എത്തിയിരുന്ന ഒരാള്‍ മാത്രമാണ്. ഇയാള്‍ പിന്നീട് സമീപത്തെ വീടുകളും റിസോര്‍ട്ടുകളിലും വിവരമറിയിക്കുകയും തുടര്‍ന്നത്തെിയ ആളുകളാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇതരസംസ്ഥാനങ്ങളില്‍നിന്നടക്കം എത്തുന്ന നിരവധിയായ സഞ്ചാരികളാണ് ഇതുവഴി രാത്രി വാഹനയാത്ര നടത്തുന്നത്. പരിചയക്കുറവും ചിലപ്പോഴുണ്ടാകുന്ന ചെറിയ മൂടല്‍ മഞ്ഞും ഇനിയും വന്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.