മുട്ടം: ഇതരസംസ്ഥാന തൊഴിലാളികളുടെ താവളമായി മുട്ടം മാറുന്നു. നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് മുട്ടത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നത്. മാത്തപ്പാറ കോളനി, തോട്ടുംകര കോളനി, ശങ്കരപ്പിള്ളി എന്നിവിടങ്ങളിലാണ് കുടുതലായും ഇവര്‍ താമസിക്കുന്നത്. ജില്ലാ ജയിലിന്‍െറയും സര്‍ക്കാറിന്‍െറ അധീനതയിലുള്ള വ്യവസായപ്ളോട്ടിലെ വിവിധങ്ങളായ ഫാക്ടറികളിലും ഇവര്‍ ജോലി ചെയ്ത് അവിടത്തന്നെ താമസിക്കുകയും ചെയ്യുന്നു. വ്യവസായ സ്ഥാപനങ്ങളില്‍ പൂര്‍ണമായും ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവിടെതന്നെ ഏകദേശം നൂറോളം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ മുട്ടത്ത് താമസിച്ച് ജോലി ചെയ്യുന്നുണ്ടെങ്കിലും ഒരാളെക്കുറിച്ചുപോലുമുള്ള വിവരങ്ങള്‍ പഞ്ചായത്തിന്‍െറ പക്കലൊ മുട്ടം പൊലീസിന്‍െറ പക്കലോ ഇല്ല. അയല്‍ സഭകളിലും ഗ്രാമസഭകളിലും നിരവധിതവണ നാട്ടുകാര്‍ ഇക്കാര്യം അറിയിച്ചെങ്കിലും ഇന്നേവരെ പഞ്ചായത്ത് വിവരശേഖരണം നടത്തിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള കേസുകളില്‍പെട്ട് ഒളിവില്‍പോയാല്‍ പോലും ഇവരെ കണ്ടത്തെുക അസാധ്യമാകും. ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന ക്രിമിനല്‍ കേസുകള്‍ അധികരിക്കുമ്പോഴും അധികാരികള്‍ അനങ്ങാപ്പാറനയം സ്വീകരിക്കുന്നതില്‍ നാട്ടുകാര്‍ അസ്വസ്ഥരാണ്. ഇവരുടെ താമസസൗകര്യം ഒന്നും ആരോഗ്യകരമായ അന്തരീക്ഷത്തിലല്ല എന്നതാണ് വെല്ലുവിളി. ഒരു ശുചിത്വവും ഇല്ലാത്ത ചുറ്റുപാടിലുമാണ് ഇവര്‍ താമസിക്കുന്നത്. ഷട്ടര്‍ മുറികളിലും ചെറു മുറികളിലും താമസിക്കുന്നത് പത്തും പതിനഞ്ചും പേരാണ്. ഇവര്‍ക്കായി ഉണ്ടാവുക ഒന്നോ രണ്ടോ ശൗചാലയങ്ങളാണ്. തന്മൂലം ഇവര്‍ ആശ്രയിക്കുന്നത് തൊട്ടടുത്ത പറമ്പുകളോ കുറ്റിക്കാടുകളെയോ ആണ്. ബഹുനില മന്ദിരങ്ങളുടെയും മറ്റും നിര്‍മാണത്തിന് എത്തുന്നവരുടെയും അവസ്ഥ ഇതുതന്നെയാണ്. ഇരുപതോ മുപ്പതോ ജോലിക്കാര്‍ ഉണ്ടെങ്കിലും അവര്‍ ലാഭം നോക്കി അവിടെ തന്നെ കഴിച്ചുകുട്ടുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.