ഇടുക്കിയില്‍ 102 പ്രശ്നസാധ്യതാ ബൂത്തുകള്‍

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 102 പ്രശ്നസാധ്യതാ പോളിങ് ബൂത്തുകള്‍. അതീവ പ്രശ്നബാധിത ബൂത്തുകള്‍ 23 എണ്ണവും എട്ടു പ്രശ്നബാധിത ബൂത്തുകളും എത്തിച്ചേരാന്‍ പ്രയാസമുള്ള 22 ബൂത്തുകളും ജില്ലയിലുണ്ടെന്നും റിപ്പോര്‍ട്ട്. ദേവികുളം മണ്ഡലത്തിലാണ് പ്രശ്നസാധ്യതാ ബൂത്തുകള്‍ ഏറെയുള്ളത്. കുറവ് തൊടുപുഴയിലാണ്. അഞ്ചു നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയില്‍ 884 പോളിങ് ബൂത്തുകളാകും തെരഞ്ഞെടുപ്പിന് സജ്ജമാക്കുക. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 197 പ്രശ്നസാധ്യതാ ബൂത്തുകളാണുണ്ടായിരുന്നത്. ഇതില്‍ 16 എണ്ണവും ഉടുമ്പന്‍ചോല മണ്ഡലത്തില്‍പ്പെട്ട പാമ്പാടുംപാറയിലായിരുന്നു. ദേവികുളം മണ്ഡലത്തില്‍ പല്ലനാട് സെന്‍റ് മേരീസ് എല്‍.പി.എസ്, ജി.എച്ച്.എസ് അടിമാലി നോര്‍ത് ഡിവിഷന്‍, അടിമാലി എസ്.എന്‍.ഡി.പി വി.എച്ച്.എസ്.എസ്, അടിമാലി ഗവ. എച്ച്.എസ്, അടിമാലി എസ്.വി.വി.ഇ.എം യു.പി.എസ് എന്നിവയും ഉടുമ്പന്‍ചോലയില്‍ പൂപ്പാറ പഞ്ചായത്ത് യു.പി.എസ്, ചതുരംഗപ്പാറ വില്ളേജ് ഓഫിസ്, മല്ലാടുംപാറ ഐ.സി.ആര്‍.ഐ മന്ദിരം, രാജാക്കാട് ജി.എച്ച്.എസ് തൊടുപുഴയില്‍ മുട്ടം ജി.എച്ച്.എസ്, കോലാനി ഗവ. എല്‍.പി.എസ്, പുറപ്പുഴ ഗവ. എല്‍.പി.എസ്, ഒളമറ്റം മുനിസിപ്പല്‍ കമ്യൂണിറ്റി ഹാള്‍, മണക്കാട് എസ്.എസ്.എസ് എല്‍.പി.എസ് എന്നിവയും ഇടുക്കി മണ്ഡലത്തില്‍ വെള്ളയാംകുടി സെന്‍റ് ജെറോം യു.പി.എസ്, തങ്കമണി സെന്‍റ് തോമസ് എച്ച്.എസ്.എസ്, ചെമ്പകപ്പാറ സെന്‍റ് മേരീസ് എല്‍.പി.എസ്, മരിയാപുരം സെന്‍റ് മേരീസ് എച്ച്.എസ്, വള്ളക്കടവ് സെന്‍റ് ആന്‍റണീസ് യു.പി.എസ് എന്നിവയും പീരുമേട്ടില്‍ പശുപ്പാറ ഇ.കെ.എം.എല്‍ എല്‍.പി.എസ്, ആനവിലാസം സെന്‍റ് ജോര്‍ജ് യു.പി.എസ്(പഴയ മന്ദിരം), വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, അണക്കര ഗവ.എച്ച.്എസ് എന്നിവയും അതീവ പ്രശ്നബാധിത ബൂത്തുകളില്‍ ഉള്‍പ്പെടും. തൊടുപുഴ മണ്ഡലത്തില്‍ വാല്‍പ്പാറ അങ്കണവാടി മന്ദിരം, മലയിഞ്ചി, പട്ടയക്കുടി ഗവ. ¥്രെടബല്‍ എല്‍.പി.എസ്, ഉപ്പുകുന്ന് ഗവ. ട്രൈബല്‍ സ്കൂള്‍, എസ്.എന്‍ എല്‍.പി.എസ് മക്കുവള്ളി, കൈതപ്പാറ എന്നിവയും ദേവികുളം മണ്ഡലത്തില്‍ കള്‍ച്ചറല്‍ സെന്‍റര്‍, കാഞ്ഞിരവേലി, പഴംപള്ളിച്ചാല്‍ ഫോറസ്റ്റ് കമ്യൂണിറ്റി ഹാള്‍, ഇടമലക്കുടി ട്രൈബല്‍ സ്കൂള്‍, പരപ്പായര്‍ക്കുടി ഇ.ഡി.സി സെന്‍റര്‍, മുളകുതറക്കുടി കമ്യൂണിറ്റി ഹാള്‍, മാങ്കുളം, സെന്‍റ് മേരീസ് യു.പി.എസ്, ആനക്കുളം സെന്‍റ് ജോസഫ് എല്‍.പി.എസ്, ഗുണ്ടുമല അപ്പര്‍ ഡിവിഷന്‍ എല്‍.പി.എസ്, പോത്തുപാറ ഐ.സി.ഡി.എസ് അങ്കണവാടി(106), പഴത്തോട്ടം അഞ്ചുനാട് ക്ഷീര സൊസൈറ്റി ബില്‍ഡിങ്, ഗുണ്ടുമല അപ്പര്‍ ഡിവിഷന്‍ എന്നിവയും പീരുമേട് മണ്ഡലത്തില്‍ കോഴിക്കാനം ഫോറസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍, പുള്ളിക്കാനം സെന്‍റ് തോമസ് എല്‍.പി.എസ്, അങ്കണവാടി മന്ദിരം രണ്ടാംഡിവിഷന്‍, കണ്ണംപടി ഗവ. ട്രൈബല്‍ സ്കൂള്‍(വലതു വശം) എന്നിവയും എത്തിച്ചേരാന്‍ പ്രയാസമുള്ള ബൂത്തുകളുടെ പട്ടികയില്‍പ്പെടും. ജില്ലയില്‍ തെരഞ്ഞെടുപ്പ് സുരക്ഷക്ക് 203 അംഗ കേന്ദ്ര സേനയത്തെിയിട്ടുണ്ട്. അതിര്‍ത്തി രക്ഷാസേനയുടെ പ്രത്യേക വിഭാഗമാണ് ജില്ലയിലത്തെിയിരിക്കുന്നത്. മൂന്നാര്‍ എ.ആര്‍ ക്യാമ്പില്‍ 102പേരും ഇടുക്കി എ.ആര്‍ ക്യാമ്പില്‍ 101പേരുമാണ് എത്തിയത്. ജില്ലയുടെ എല്ലാ മേഖലകളിലും പെട്ടെന്ന് എത്തിപ്പെടാവുന്ന രീതിയിലുള്ള സംവിധാനമാണ് കേന്ദ്ര സേനക്കായി ഒരുക്കിയിരിക്കുന്നത്. പ്രശ്നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ സ്പെഷല്‍ ബ്രാഞ്ച് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ മേഖലകളിലും പൊലീസും സ്പെഷല്‍ ബ്രാഞ്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.