മാങ്കുളംകാര്‍ക്ക് വൈദ്യുതി നിഷേധിക്കുന്നുവെന്ന്

മാങ്കുളം: വിവിധകാരണങ്ങള്‍ മൂലം മാങ്കുളത്ത് വൈദ്യുതി മുടക്കം പതിവായി. ടച്ച് വെട്ട് ആണ് ഒരാഴ്ചത്തെ കാരണമെങ്കില്‍ ലൈന്‍ മുറുക്കല്‍ ആടുത്ത ആഴ്ചത്തെ കാരണമാകും. കഴിഞ്ഞ 15 ദിവസത്തിനിടയില്‍ മൂന്നുദിവസം മാത്രമാണ് മാങ്കുളത്ത് പകല്‍ സമയത്ത് വൈദ്യുതി ലഭിച്ചത്. വൈദ്യുതി ഉപഭോഗം കുറക്കാന്‍ പരാതി കുറവുള്ള മേഖലകളില്‍ വൈദ്യുതി തടസ്സപ്പെടുത്താനുള്ള ബോര്‍ഡിന്‍െറ ആസൂത്രിത ശ്രമമാണ് മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കുന്നതിന് കാരണമെന്നാണ് നാട്ടുകാരുടെ സംശയം. മാങ്കുളത്തെ വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ സെന്‍റര്‍ എന്നിവയുടെ പ്രവര്‍ത്തനം ഒരാഴ്ചയായി മുടങ്ങിയത് കൂടാതെ മാങ്കുളത്ത് നൂറുകണക്കിന് ലിറ്റര്‍ പാല്‍ സംഭരിക്കുന്ന മില്‍മയുടെ ശീതീകരണിയുടെ പ്രവര്‍ത്തനവും താളംതെറ്റി. അവശ്യ സര്‍വിസ് നിയമത്തിലെ ചട്ടങ്ങള്‍ ലംഘിക്കുകയും സേവനത്തില്‍ കുറ്റകരമായ വീഴ്ച വരുത്തുകയും ചെയ്യുന്ന ബോര്‍ഡിന്‍െറ നിലപാടിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മാങ്കുളത്തെ നിവാസികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.