കുടിവെള്ളം കിട്ടിയില്ല; ജനങ്ങള്‍ സംസ്ഥാനപാത ഉപരോധിച്ചു

രാജകുമാരി: കുടിവെള്ളത്തിനുവേണ്ടി നാട്ടുകാര്‍ കുടങ്ങളുമായി സംസ്ഥാനപാത ഉപരോധിച്ചു. ശാന്തമ്പാറ പഞ്ചായത്തിലെ കൂന്തപ്പനത്തേരിയിലാണ് ഇന്നലെ രാവിലെ 9.30മുതല്‍ രണ്ട് മണിക്കൂര്‍ നേരം പ്രദേശവാസികള്‍ പൂപ്പാറകുമളി സംസ്ഥാന പാത ഉപരോധിച്ചത്. മതികെട്ടാന്‍ചോലയില്‍നിന്നുമുള്ള കുടിവെള്ളമാണ് പ്രദേശത്ത് ലഭിക്കുന്നത്. പഞ്ചായത്തിന്‍െറ അധീനതയിലുള്ള മതികെട്ടാന്‍ചോല കുടിവെള്ള പദ്ധതിയുടെ ഭാഗമായി വേനല്‍ക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ ഇവിടെ വെള്ളം എത്തിച്ചിരുന്നതാണ്. എന്നാല്‍, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇവിടെയുള്ളവര്‍ക്ക് കുടിവെള്ളം നല്‍കുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ യു.ഡി.എഫ് വിജയിച്ച കൂന്തപ്പനത്തേരി വാര്‍ഡിലും പത്തേക്കര്‍ വാര്‍ഡിലും കുടിവെള്ളം നല്‍കാന്‍ അധികൃതര്‍ക്ക് മടിയാണെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍െറ പരാതി. എന്നാല്‍, ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് ഭരണസമിതി പറയുന്നു. കുടിവെള്ളത്തില്‍ രാഷ്ട്രീയം കലര്‍ത്തിയവര്‍ക്കെതിരെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങി ഉപരോധസമരത്തില്‍ പങ്കുചേര്‍ന്നു. വിനോദസഞ്ചാരികളുടേതുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പൂപ്പാറകുമളി സംസ്ഥാനപാത നാട്ടുകാര്‍ ഉപരോധിച്ചതോടെ നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. പഞ്ചായത്ത് അധികൃതരും ശാന്തമ്പാറ പൊലീസും സ്ഥലത്തത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തിയതിനെതുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. മതികെട്ടാന്‍ചോല കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഉടന്‍തന്നെ പ്രദേശത്ത് കുടിവെള്ളമത്തെിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.