കുമളി: അണക്കെട്ടിന്‍െറ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 112 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്‍െറ വൃഷ്ടിപ്രദേശമായ പെരിയാര്‍ വനമേഖലയില്‍ 16.8ഉം തേക്കടിയില്‍ 27.6 മി.മീ. മഴയുമാണ് പെയ്തത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 258 ഘനഅടിയാണ്. ജലനിരപ്പ് നേരിയ തോതില്‍ വര്‍ധിച്ചതോടെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്‍െറ അളവ് സെക്കന്‍ഡില്‍ 150ല്‍നിന്ന് 250 ഘനഅടിയാക്കി വര്‍ധിപ്പിച്ചു.മുല്ലപ്പെരിയാറിന്‍െറ വൃഷ്ടി പ്രദേശത്ത് മഴ ഇല്ലാതിരുന്നത് തമിഴ്നാട്ടിലെ കര്‍ഷകരെ ആശങ്കയിലാക്കിയിരുന്നു. ആവശ്യത്തിന് ജലം ലഭിക്കാതിരുന്നതിനാല്‍ നെല്‍കൃഷി ഉള്‍പ്പടെ വിവിധ കൃഷി ജോലികളും മുടങ്ങി. മഴ അണക്കെട്ടിന്‍െറ മേഖലയില്‍ ശക്തിപ്പെട്ടതോടെ കൂടുതല്‍ ജലം അടുത്തദിവസം തുറന്നുവിടാനാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.