തൊടുപുഴ: ഇടുക്കിയില്‍ ചൊവ്വാഴ്ച പെയ്തത് കനത്ത മഴ. ദേവികുളത്തും ഇടുക്കിയിലുമാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. തൊടുപുഴ-29.3 മില്ലിമീറ്റര്‍, പീരുമേട്-29, ഉടുമ്പന്‍ചോല -21.6 മി.മി, ദേവികുളം -46.6 , ഇടുക്കി 51.6 മി.മിറ്റര്‍ എന്നിങ്ങനെയാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ തിങ്കളാഴ്ച ലഭിച്ച മഴയുടെ കണക്ക്. ചൊവ്വാഴ്ച രാവിലെ മുതല്‍ തോരാതെ പെയ്ത മഴയില്‍ തൊടുപുഴ ഉള്‍പ്പെടെയുള്ള ലോറേഞ്ച് മേഖലയിലാണ് വീട് തകര്‍ന്നതടക്കമുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം പൊങ്ങിയതോടെ ഗതാഗതം ദുഷ്കരമായി. ജില്ലയില്‍ ഒരുവീട് പൂര്‍ണമായും ആറ് വീട് ഭാഗികമായും തകര്‍ന്നു. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നെടുങ്കണ്ടം, ഉടുമ്പന്നൂര്‍, കാരിക്കോട് എന്നിവിടങ്ങളിലാണ് വീടുകള്‍ തകര്‍ന്നത്. ഉടുമ്പന്നൂര്‍ തട്ടക്കുഴ വട്ടമറ്റത്തില്‍ മാത്യുവിന്‍െറ വീട് ഭാഗികമായി തകര്‍ന്ന് 6750 രൂപ, കരിമണ്ണൂര്‍ പാറക്കല്‍ പങ്കജാക്ഷിയുടെ വീട് തകര്‍ന്ന് 2040 രൂപ, ഏഴുമുട്ടം പുത്തന്‍ വീട് ചന്ദ്രന്‍െറ വീട് തകര്‍ന്ന് 4040 രൂപ, തെക്കുംഭാഗം എടപ്പാട്ട് ജോസഫിന്‍െറ വീട് തകര്‍ന്ന് 14,000 രൂപ, ഇടവെട്ടി വാളിയം കുന്നേല്‍ ചന്ദ്രന്‍െറ വീട് തകര്‍ന്ന് 7750 രൂപ, തെക്കുംഭാഗം പുതിയവീട്ടില്‍ സുകുമാരപിള്ളയുടെ വീട് തകര്‍ന്ന് 5700 രൂപ എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി. മിക്കയിടങ്ങളിലും വെള്ളം കയറി മണ്ണിടിഞ്ഞ് നാശമുണ്ടായി. പ്രതീക്ഷകള്‍ക്ക് വെളിച്ചമേകി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ജലനിരപ്പില്‍ രണ്ടടിയുടെ വര്‍ധനയുണ്ടായി. 2320.30 അടിയാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 2345.18 അടിയായിരുന്നു. കഴിഞ വര്‍ഷത്തേക്കാര്‍ 25 അടി വെള്ളം അണക്കെട്ടില്‍ കുറവുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നു. 112 അടി ജലനിരപ്പുണ്ട്. വരും ദിവസങ്ങളിലും ജില്ലയില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.