ജില്ലയില്‍ പുതിയ വയര്‍ലെസ് സ്റ്റേഷന്‍ വരുന്നു

തൊടുപുഴ: ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ ജില്ലയില്‍ പുതിയ വയര്‍ലെസ് സ്റ്റേഷന്‍ വരുന്നു. നിലവില്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷന്‍ കട്ടപ്പനയിലേക്ക് മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. ഇതോടെ ജില്ലയില്‍ ഉടനീളം സേനയുടെ ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാകുകയും ദുരന്തമുഖങ്ങളില്‍ വേഗത്തില്‍ സഹായമത്തെിക്കാന്‍ കഴിയും. കാലവര്‍ഷത്തെ ദുരന്ത സാധ്യതകള്‍ കണക്കിലെടുത്താണ് കൂടുതല്‍ കവറേജ് ലഭിക്കുന്ന വിധമാണ് പുതിയ സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ കലക്ടറേറ്റിലെ വയര്‍ലെസ് സ്റ്റേഷന്‍ ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. ഇത് പരിഹരിക്കാന്‍ സ്റ്റേഷന്‍ കൂടുതല്‍ ഉയരമുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യത്തത്തെുടര്‍ന്ന് കട്ടപ്പനയില്‍ പ്രകാശിനടുത്ത് കരിക്കിന്മേട് സ്ഥലത്താണ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തീരുമാനം. കരിക്കിന്മേട് ഗവ. എല്‍.പി സ്കൂളിന് മുകളിലാണ് സ്റ്റേഷന്‍െറ ടവര്‍. പൊലീസ് സേനയിലെ ടെലി കമ്യൂണിക്കേഷന്‍ വിഭാഗത്തിന്‍െറ സഹകരണത്തോടെ നടപടി പുരോഗമിക്കുകയാണെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ ജില്ലാ നോഡല്‍ ഓഫിസര്‍ സഞ്ജയന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.