ജീപ്പും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

ചെറുതോണി: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. തോപ്രാംകുടി കീരപ്പേല്‍ ജോബിന്‍ ബേബിക്കാണ് (18) പരിക്കേറ്റത്. തോപ്രാംകുടി മന്നാത്തറക്ക് സമീപം അമിതവേഗത്തിലത്തെിയ ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ജോബിന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ജോബിനെ ആദ്യം മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുതലക്കോടത്തെ സ്വകാര്യആശുപത്രിയിലേക്കും മാറ്റി. ജീപ്പിലത്തെിയവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തോപ്രാംകുടി സ്വദേശി സാബു, പെരുന്തൊട്ടി സ്വദേശി മോഹനന്‍, പുഷ്പഗിരി സ്വദേശി സുധീഷ്, മധ്യപ്രദേശ് സ്വദേശി ഷാഹുല്‍ എന്നിവരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. റോഡരികിലേക്ക് മറിഞ്ഞെങ്കിലും ജീപ്പില്‍ സഞ്ചരിച്ചിരുന്ന ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് ഇവര്‍ ജോബിന്‍െറ ഹെല്‍മറ്റ് തല്ലിത്തകര്‍ക്കുകയും നാട്ടുകാരുമായി വാക്കേറ്റം നടത്തുകയും ചെയ്തതിനും മുരിക്കാശേരി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.