വൈദ്യുതി ബോര്‍ഡിന് ലക്ഷങ്ങള്‍ നഷ്ടം: തട്ടിപ്പിന് ഉദ്യോഗസ്ഥര്‍ കൂട്ട്

തൊടുപുഴ: ഇടുക്കിയില്‍ ഉദ്യോസ്ഥരുടെ ഒത്താശയോടെ വൈദ്യുതി ബില്ലില്‍ വന്‍ തട്ടിപ്പ് അരങ്ങേറുന്നതായി കെ.എസ്.ഇ.ബി വിജിന്‍ലന്‍സ് സംഘത്തിന്‍െറ കണ്ടത്തെല്‍. ഇടുക്കി, തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളില്‍നിന്നുള്ള സംഘത്തിന്‍െറ സംയുക്ത പരിശോധനയിലാണ് ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടം കണ്ടത്തെിയത്. റിസോര്‍ട്ട് നടത്തിപ്പുകാരുമായി ഒത്തുകളിച്ച് മീറ്റര്‍ റീഡിങ് കുറച്ചുകാട്ടി വൈദ്യുതി ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ ചിത്തിരപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിലെ സബ് എന്‍ജിനീയറെ പിടികൂടിയതോടെയാണ് ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്‍െറ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. കട്ടപ്പന, കുമളി, നെടുങ്കണ്ടം, ഇരട്ടയാര്‍, മൂന്നാര്‍ എന്നിവിടങ്ങളിലും സമാന രീതിയിലെ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതായി അന്വേഷണ സംഘം വ്യക്തമാക്കി. മീറ്ററുകളിലെ ഡിജിറ്റല്‍ നമ്പറുകളില്‍ കൃത്രിമം നടത്തിയാണ് നിരക്ക് കുറച്ചുകാട്ടിയത്. വന്‍കിട റിസോര്‍ട്ടുകളില്‍ ചിലതില്‍ ഇത്തരം ക്രമക്കേട് നടന്നതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പലയിടങ്ങളിലും സബ് എന്‍ജിനീയര്‍മാരടക്കം നിരീക്ഷണത്തിലാണ്. ബോര്‍ഡിന്‍െറ വിജിലന്‍സ് വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു. എറണാകുളത്തുനിന്നത്തെിയ വിജിലന്‍സ് സംഘവും വാഴത്തോപ്പില്‍നിന്നുള്ള വൈദ്യുതി മോഷണം കണ്ടത്തെുന്ന സംഘങ്ങളുമാണ് പരിശോധന നടത്തുന്നത്. ക്രമക്കേട് കണ്ടത്തെിയ സാഹചര്യത്തില്‍ വിവിധ സെക്ഷന് കീഴിലെ വ്യാവസായിക കണക്ഷനുകള്‍ മുഴുവന്‍ പരിശോധിക്കാനാണ് തീരുമാനം. രണ്ട് സ്ഥാപനങ്ങളിലെ പരിശോധനയില്‍ ബോര്‍ഡിന് ലക്ഷങ്ങള്‍ നഷ്ടംവന്നതായി കണ്ടത്തെി. ജില്ലയില്‍ പലയിടത്തും വൈദ്യുതി ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിച്ചുവരുന്നതായാണ് സൂചന. കൂടാതെ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്‍െറ ഇടുക്കി യൂനിറ്റ് നടത്തിയ പരിശോധനകളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി വൈദ്യുതി മോഷണവും ദുരുപയോഗവും കണ്ടത്തെി. ഉപഭോഗത്തില്‍ കൃത്രിമം നടത്തി വൈദ്യുതി ബോര്‍ഡിനെ കബളിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതില്‍ സാധാരണക്കാര്‍ മുതല്‍ വന്‍കിടക്കാര്‍ വരെയുണ്ടെന്ന് ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും മീറ്ററിലേക്ക് വൈദ്യുതി എത്താതെ നേരിട്ടെടുക്കുകയും ഇതുവഴി ഉപഭോഗത്തിന്‍െറ അളവ് കൃത്രിമമായി കുറച്ചുകാണിക്കുകയും ചെയ്യുന്ന രീതിയാണ് മോഷണത്തിന് പലരും അവലംബിക്കുന്നത്. വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്കിടയിലും മോഷണം വ്യാപകമാണ്. മീറ്ററില്‍ കൃത്രിമം നടത്താന്‍ ഇവര്‍ക്കുള്ള വൈദഗ്ധ്യമാണ് കാരണം. ഇലക്ട്രീഷ്യന്‍മാര്‍, ഇലക്ട്രിക്കല്‍ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ഇവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഹൈറേഞ്ച് കാര്‍ഷിക മേഖലകളില്‍ നേരത്തേ കുറ്റകൃത്യങ്ങള്‍ കൂടിയിരുന്നെങ്കിലും പരിശോധന കര്‍ക്കശമാക്കിയതോടെ എണ്ണം കുറഞ്ഞതായാണ് അധികൃതര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.