പീരുമേട്: കാലാവസ്ഥാ വ്യതിയാനം ഏലം കൃഷിയെ ബാധിക്കുന്നു. കാലവര്‍ഷം ആരംഭിച്ചെങ്കിലും തുടര്‍ച്ചയായി മഴ ലഭിക്കാത്തതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. മഴക്കുറവ് മൂലം ശരങ്ങളില്‍ പൂവില്ലാത്തതും വിടരുന്ന പൂവുകള്‍ കൊഴിഞ്ഞുപോകുകയുമാണ്. ചെടിക്ക് മഞ്ഞളിപ്പ് രോഗവും ബാധിക്കുന്നുണ്ട്. പീരുമേട് മേഖലയില്‍ വേനല്‍മഴ കിട്ടാത്തതിനാല്‍ ചെടികള്‍ ഉണങ്ങി നശിച്ചു. ബാക്കി ചെടികളിലാണ് മഴക്കുറവ് മൂലം വിളവ് കുറഞ്ഞത്. വെയിലും മഴയും ഇടവിട്ട് നില്‍ക്കുന്നതിനാല്‍ കായ പൊഴിച്ചിലും വ്യാപകമാണെന്ന് കര്‍ഷകര്‍ പറയുന്നു. കയറ്റുമതി ചെയ്ത ഏലത്തില്‍ കൃത്രിമ നിറം ചേര്‍ത്തതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ കേരളത്തിന്‍െറ ഏലത്തിന് ഡിമാന്‍ഡ് കുറയുമെന്ന ആശങ്കയുണ്ട്. ഏപ്രില്‍ മധ്യത്തോടെ വേനല്‍മഴ ലഭിക്കുകയും ജൂലൈ ആദ്യവാരം വിളവെടുപ്പ് പൂര്‍ണതോതില്‍ എത്തുകയുമായിരുന്നു മുന്‍കാലങ്ങളില്‍ പതിവ്. എന്നാല്‍, കാലവര്‍ഷം ദുര്‍ബലമായതോടെ വിളവെടുപ്പ് ആഗസ്റ്റുവരെ വൈകുമെന്ന് കര്‍ഷകര്‍ പറയുന്നു. രണ്ടുതവണ വിളവെടുക്കേണ്ട സമയം പിന്നിട്ടിട്ടും മതിയായ ഉല്‍പാദനമില്ലാത്തത് കര്‍ഷകരുടെ സാമ്പത്തിക നില തകര്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.