മാങ്കുളം: ആദിവാസി ക്ഷേമത്തിന്‍െറ പേരില്‍ കോടികളുടെ വികസനം സര്‍ക്കാരും പട്ടികവര്‍ഗ വകുപ്പും അവകാശപ്പെടുമ്പോഴും ആദിവാസികള്‍ക്ക് അന്തിയുറങ്ങാന്‍ ചോരുന്ന കൂരകള്‍. മാങ്കുളം താളുംകണ്ടം കുടിയിലെ ചെല്ലപ്പന്‍ നാഗന്‍െറയും തരകനാല്‍ അയ്യപ്പന്‍െറയും അവസ്ഥ ഇതിന്‍െറ നേര്‍ക്കാഴ്ചയാണ്. നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയ കെട്ടിടത്തിന് സമീപം ചോര്‍ന്നൊലിക്കുന്ന കൂരയില്‍ അന്തിയുറങ്ങുന്നത് 34 കുടുംബങ്ങളാണ്. ധനസഹായത്തിന്‍െറ രണ്ടുമുതല്‍ മൂന്നുവരെ ഗഡുക്കള്‍ ലഭിച്ചവരാണ് ഇവരില്‍ ഭൂരിഭാഗവും. വീട് നിര്‍മാണം തുടരണമെങ്കില്‍ അടുത്ത ഗഡു ലഭിക്കണം. ട്രൈബല്‍ ഓഫിസര്‍ നിര്‍ദേശിച്ചയാളെ ജോലിയേല്‍പിച്ചെങ്കിലും വിഹിതം പങ്കുവെക്കുന്നതിലെ തര്‍ക്കമാണ് ഗഡു മുടങ്ങാന്‍ കാരണമെന്ന് പറയപ്പെടുന്നു.ട്രൈബല്‍ പ്രോജക്ട് ഓഫിസറോട് ചോദിച്ചപ്പോള്‍ എക്സറ്റന്‍ഷന്‍ ഓഫിസറെ ബന്ധപ്പെടാനാണ് മറുപടി. ഇദ്ദേഹത്തോട് ചോദിച്ചാല്‍ പ്രോജക്ട് ഓഫിസില്‍ ബന്ധപ്പെടാന്‍ പറയും. രണ്ട് ഓഫിസുകള്‍ക്കിടയിലെ ഏകോപമില്ലായ്മ മൂലമാണ് ആദിവാസി കുടുംബങ്ങള്‍ കനത്തമഴയില്‍ ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ കഴിയുന്നത്.ഗ്രാമവികസന വകുപ്പ് 2.5 ലക്ഷം രൂപക്ക് ആദിവാസികള്‍ക്ക് നിര്‍മിച്ചുനല്‍കുന്ന വീട് അതേ അളവില്‍ പട്ടികവര്‍ഗ വികസന വകുപ്പ് നിര്‍മിക്കാന്‍ 3.5 ലക്ഷം രൂപയാണ് നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.