അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ അപകട പരമ്പര തുടരുന്നു. ഒരുമാസത്തിനിടെ 30ലേറെ വാഹനാപകടങ്ങളാണ് അടിമാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നേര്യമംഗലം-കല്ലാര്‍ റോഡിലുണ്ടായത്. അപകട സാധ്യത കൂടുതലുള്ള മേഖലകളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനുള്ള ദേശീയപാത അധികൃതരുടെ നടപടി കടലാസില്‍ ഒതുങ്ങിയതാണ് കാരണം. റോഡ് വികസനത്തില്‍ വനംവകുപ്പ് എടുക്കുന്ന ചില നടപടികളും വിഷയത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. ആര്‍.ടി.ഒ, പൊലീസ് വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പാതയില്‍ ഇല്ലാത്തതും അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായി. മഴക്കാലത്ത് ആവശ്യമായ സുരക്ഷാ നടപടി സ്വീകരിക്കുന്നതിലും വകുപ്പുകള്‍ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ അടുത്തിടെ രണ്ടു വാഹനങ്ങള്‍ ദേവിയാര്‍ പുഴയില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചിരുന്നു. ശനിയാഴ്ച പത്താംമൈലില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റ് കാല്‍ അറ്റുതൂങ്ങിയതാണ് ഒടുവിലത്തെ സംഭവം. രണ്ടു ദിവസം മുമ്പ് വിനോദയാത്രാസംഘം സഞ്ചരിച്ച വാഹനവും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അഞ്ചു സഞ്ചാരികള്‍ക്ക് സാരമായി പരിക്കേറ്റു. കൂടാതെ ഗ്യാസുമായി വന്ന വാഹനം ടൂറിസ്റ്റ് വാഹനവുമായി കൂട്ടിയിടിച്ചും അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അടിമാലിയില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ ബൈക്കിടിച്ച് മരിച്ചു. അപകടങ്ങളും മരണങ്ങളും ആവര്‍ത്തിക്കുമ്പോഴും വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനോ സുരക്ഷ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയാറാകുന്നില്ല.ദേശീയപാതക്ക് ഇരുവശവും താഴ്ന്ന ഭാഗങ്ങളില്‍ മണ്ണുനിറച്ച് ഉയരം കൃത്യമാക്കാനും ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തില്‍ വളവുകളിലും റോഡരികിലും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കാനും നടപടിയെടുത്താല്‍ അപകടം കുറക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനങ്ങള്‍ ഓടിക്കുന്നവരെ കുടുക്കാന്‍ ഹൈവേ പൊലീസിനെ നിയോഗിക്കാനും അമിതവേഗം നിരീക്ഷിക്കാന്‍ കാമറ സംവിധാനമുള്ള പൊലീസ് ജീപ്പ് ദേശീയപാതയില്‍ പട്രോളിങ് നടത്താനും നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും നടപടിയായിട്ടില്ല. നേര്യമംഗലം മുതല്‍ വാളറവരെ കാനനപാതയില്‍ പലയിടങ്ങളിലും റോഡ് കാലവര്‍ഷത്തില്‍ ഒലിച്ചുപോയി അപകടാവസ്ഥയിലാണ്. ഏതുനിമിഷവും നിലംപതിക്കാവുന്ന വിധം വന്‍മരങ്ങള്‍ വെട്ടിമാറ്റി റോഡിന്‍െറ വീതി കൂട്ടിയാല്‍ അപകടങ്ങള്‍ കുറക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.