ഭേദഗതികളോടെ തൊടുപുഴയില്‍ ഗതാഗത പരിഷ്കാരം

തൊടുപുഴ: നഗരത്തിലെ വിവാദമായ ഗതാഗത പരിഷ്കാരം ഭേദഗതികളോടെ നടപ്പാക്കാന്‍ ഉപദേശക സമിതി യോഗത്തില്‍ തീരുമാനം. ആദ്യം തീരുമാനിച്ച പരിഷ്കാരത്തിനെതിരായ പ്രതിഷേധം കണക്കിലെടുത്താണ് പി.ജെ. ജോസഫ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് ഭേദഗതികളോടെ നടപ്പാക്കാന്‍ തീരുമാനിച്ചത്. പുതിയ തീരുമാനപ്രകാരം തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ഷട്ട്ല്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ മൂവാറ്റുപുഴയില്‍നിന്ന് ആനക്കൂട് കവല വഴി പ്രസ്ക്ളബിന് മുമ്പിലൂടെ പുളിമൂട് ജങ്ഷനിലത്തെി കാഞ്ഞിരമറ്റം ബൈപാസ് ജങ്ഷനിലൂടെ വിമലാലയം റോഡുവഴി മങ്ങാട്ടുകവല സ്റ്റാന്‍ഡിലത്തെണം. ഇവിടെനിന്ന് തിരികെ വിമലാലയം റോഡുവഴി മൂപ്പില്‍കടവ് പാലം കടന്ന് കോതായിക്കുന്ന് ബൈപാസിലൂടെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലത്തെണം. മൂവാറ്റുപുഴ ഭാഗത്തുനിന്നുള്ള കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെട എല്ലാ ദീര്‍ഘദൂര ബസുകളും വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍നിന്ന് നാലുവരി പാതയിലൂടെ മങ്ങാട്ടുകവല സ്റ്റാന്‍ഡിലത്തെും. തുടര്‍ന്ന് സ്വകാര്യ ബസുകള്‍ വിമലാലയം റോഡുവഴി മൂപ്പില്‍ കടവ് പാലം കടന്ന് കോതായിക്കുന്ന് ബൈപാസിലൂടെ മുനിസിപ്പല്‍ സ്റ്റാന്‍ഡിലത്തെണം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ വിമലാലയം റോഡ് വഴി കാഞ്ഞിരമറ്റം ബൈപാസ് ജങ്ഷനിലത്തെി ജിനദേവന്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പ്രവേശിക്കും. മൂവാറ്റുപുഴ ഭാഗത്തുനിന്നുള്ള ബസുകള്‍ വെങ്ങല്ലൂര്‍ നാലുവരിപ്പാതയിലൂടെ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലത്തെി മാര്‍ക്കറ്റ് റോഡ്, ടെലിഫോണ്‍ എക്സ്ചേഞ്ച് ജങ്ഷന്‍ വഴി കാഞ്ഞിരമറ്റം ബൈപാസിലൂടെ മൂപ്പില്‍കടവ് പാലം, കോതായിക്കുന്ന് വഴി സ്വകാര്യ ബസ് സ്റ്റാന്‍ഡിലത്തൊനാണ് കഴിഞ്ഞ ആറിന് ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗതീരുമാനം. എന്നാല്‍, ഇതിനെ ബസുടമകള്‍ എതിര്‍ത്തു. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സ്വാകാര്യ ബസുകള്‍ രണ്ടുദിവസം പണിമുടക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.