തൊടുപുഴ: ജില്ലയില്‍ സംയോജിത ശിശുവികസന പരിപാടിയുമായി (ഐ.സി.ഡി.എസ്) ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല. ആരോപണങ്ങള്‍ ശരിവെച്ച് ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസര്‍ തിരുവനന്തപുരത്തെ സാമൂഹിക നീതി ഡയറക്ടര്‍ക്ക് ആറു മാസം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ആരോപണ വിധേയര്‍ക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ല. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിന്‍െറ ചുമതലയുണ്ടായിരുന്ന അഴുത അഡീഷനല്‍ ഐ.സി.ഡി.എസിലെയും അഴുത ഐ.സി.ഡി.എസിലെയും സൂപ്പര്‍വൈസര്‍മാര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. അഴുത അഡീഷനലിലെ സൂപ്പര്‍വൈസര്‍ ശിശു വികസന പദ്ധതി ഓഫിസറുടെ അധിക ചുമതല കൂടി വഹിച്ചിരുന്നു. ഇവരുടെ കീഴിലുള്ള 31 അങ്കണവാടികളില്‍ ഐ.ഇ.സി ബോധവത്കരണ പരിപാടിയില്‍ ക്ളാസ് എടുത്തതിന് 200 രൂപ വീതം കൈപ്പറ്റിയത് ആശാ പ്രവര്‍ത്തകരാണെന്ന് പ്രോഗ്രാം ഓഫിസറും സീനിയര്‍ സൂപ്രണ്ടും നടത്തിയ പരിശോധനയില്‍ കണ്ടത്തെി. സാമൂഹികനീതി ഡയറക്ടറുടെ ഉത്തരവുപ്രകാരം പരിശീലനം ലഭിച്ചവര്‍ മാത്രമേ അങ്കണവാടിതലത്തില്‍ ക്ളാസെടുക്കാനാവൂ. പരിശീലനം ലഭിക്കാത്ത ആശാ പ്രവര്‍ത്തകരെ ക്ളാസെടുക്കാന്‍ നിയോഗിച്ചത് ചട്ടവിരുദ്ധമാണെന്നാണ് പ്രോഗ്രാം ഓഫിസറുടെ റിപ്പോര്‍ട്ട്. അങ്കണവാടിയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാതെ സൂപ്പര്‍വൈസര്‍ സ്വന്തം ഇഷ്ടപ്രകാരം സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്തതായും പ്രവര്‍ത്തകരില്‍നിന്ന് തുക രേഖപ്പെടുത്താതെ ബ്ളാങ്ക് ചെക് ഒപ്പിട്ട് വാങ്ങിയതായും പ്രോഗ്രാം ഓഫിസറുടെ അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. കുടുംബശ്രീ യൂനിറ്റിനുള്ള 3,33,295 രൂപയും സപൈ്ളകോക്കുള്ള 2,87,267 രൂപയും ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇനത്തിലെ 80,000 രൂപയും കുടിശ്ശികയാക്കിയെന്നായിരുന്നു അഴുത ഐ.സി.ഡി.എസിലെ സൂപ്പര്‍വൈസര്‍മാര്‍ക്കെതിരായ ആരോപണം. ഇക്കാര്യത്തില്‍ രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ളെന്നാണ് പ്രോഗ്രാം ഓഫിസറുടെ റിപ്പോര്‍ട്ടിലുള്ളത്. കൊക്കയാര്‍ പഞ്ചായത്തിന്‍െറ ചുമതലയുള്ള സൂപ്പര്‍വൈസര്‍ വരവുചെലവ് കണക്കുകള്‍ സംബന്ധിച്ച കാഷ്ബുക്, ബില്‍ബുക്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ പൂര്‍ത്തീകരിച്ചു നല്‍കിയിട്ടില്ളെന്നും ഇക്കാര്യത്തിലും ആവശ്യപ്പെട്ട വിശദീകരണം കിട്ടിയിട്ടില്ളെന്നും സാമൂഹിക നീതി ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആരോപണങ്ങള്‍ ശരിവെച്ച് തുടര്‍നടപടിക്കായി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.