നരകയാതന ഈ നഗരയാത്ര

തൊടുപുഴ: നഗരത്തില്‍ ഗതാഗത പരിഷ്കാരം ഘട്ടം ഘട്ടമായി നടപ്പാക്കുമ്പോഴും അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തത് നഗരയാത്ര ദുരിതപൂര്‍ണമാക്കുന്നു. നഗരവീഥികളോടനുബന്ധിച്ച് കാല്‍നടക്കാര്‍ക്കായി സജ്ജമാക്കിയിട്ടുള്ള നടപ്പാതയില്‍പോലും വാഹനം കയറ്റിയിടുകയാണ്. നഗരത്തില്‍ യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് അനധികൃത പാര്‍ക്കിങ് വ്യാപകമായതാണ് പ്രതിസന്ധിക്ക് കാരണം. പ്രധാന റോഡരികിലെല്ലാം പാര്‍ക്കിങ് നടത്തുന്നതിനു പുറമെ നടപ്പാതയിലേക്ക് കയറ്റി വാഹനം പാര്‍ക്ക് ചെയ്ത് ഉടമകള്‍ സ്ഥലം വിടുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്. നടപ്പാതയിലൂടെ നടക്കാന്‍ കഴിയാതെ വരുന്നതിനാല്‍ കാല്‍നടക്കാര്‍ക്ക് മെയിന്‍ റോഡിലൂടെ സഞ്ചരിക്കേണ്ടി വരുന്നുണ്ട്. മൂവാറ്റുപുഴ റോഡില്‍ ടി.ബിക്ക് മുന്നിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന ചില കാര്‍ ഉടമകള്‍ നടപ്പാതയിലേക്ക് കയറ്റിയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതുവഴി നടന്നുപോകുന്ന നൂറുകണക്കിനു യാത്രക്കാര്‍ ഇതിന്‍െറ ദുരിതം അനുഭവിക്കുകയാണ്. ടി.ബിയുടെ ഭിത്തിയോട് ചേര്‍ന്ന് വാഹനം പാര്‍ക്ക് ചെയ്യുന്നതിനാല്‍ നടപ്പാതയിലൂടെ വരുന്ന കാല്‍നടക്കാര്‍ മെയിന്‍ റോഡിലൂടെ ഇറങ്ങി വേണം വാഹനം മറികടക്കാന്‍. തിരക്കേറിയ ഈ ഭാഗത്ത് കൂടുതല്‍ വാഹനങ്ങള്‍ റോഡിലൂടെ ഇരുവശത്തേക്കും വരുന്നത് റോഡിലേക്കിറങ്ങി നടക്കുന്ന കാല്‍നടക്കാര്‍ക്ക് അപകടത്തിനും ഇടയാക്കുമെന്നാണ് ആശങ്ക. ഇതിനു പുറമെ തിരക്കേറിയ മാര്‍ക്കറ്റ് റോഡിലും മറ്റും സ്കൂള്‍ സമയത്ത് ചരക്കു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ചരക്കിറക്കുകയും കയറ്റുകയും പാടില്ളെന്ന് നിയമമുണ്ടെങ്കിലും ഇതൊന്നും ഇവിടെ ബാധകമല്ല. ഏത് സമയത്തും ഈ റോഡില്‍ വലിയ ലോറികളും മറ്റും ഇട്ട് ലോഡ് ഇറക്കുന്നത് പതിവാണെങ്കിലും നടപടിയില്ളെന്നു മാത്രം. കഴിഞ്ഞ ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗത്തില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും നടപ്പായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.