തൊടുപുഴ: ഭക്ഷ്യസുരക്ഷാ വകുപ്പിന്‍െറ കര്‍ശന പരിശോധനകള്‍ക്കിടയിലും ഭക്ഷണശാലകളുടെ നിയമലംഘനം തുടരുന്നു. വൃത്തിഹീന അന്തരീക്ഷം, ഗുണനിലവാരമില്ലാത്ത ഭക്ഷണപദാര്‍ഥങ്ങളുടെ വില്‍പന തുടങ്ങിയ നിയമലംഘനങ്ങളാണ് കൂടുതലായും നടക്കുന്നത്. ഈ സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതരുടെ തീരുമാനം. പതിവ് പരിശോധനകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഒരാഴ്ചക്കിടെ പത്ത് പരിശോധനകള്‍ നടത്തിയതായി അസി. ഭക്ഷ്യസുരക്ഷാ കമീഷണര്‍ ഗംഗാഭായി അറിയിച്ചു. ഹോട്ടലുകള്‍, ബേക്കറികള്‍, ബോര്‍മകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. നിയമം ലംഘിച്ചതായി കണ്ടത്തെിയ ഭക്ഷണശാലകള്‍ക്ക് നിശ്ചിത സമയത്തിനകം ന്യൂനത പരിഹരിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. മായം ചേര്‍ത്തതെന്നും പഴകിയതെന്നും സംശയിക്കുന്ന ഭക്ഷ്യപദാര്‍ഥങ്ങളുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി ശേഖരിച്ചു. നിയമലംഘനം നടത്തിയ ഭക്ഷണ വില്‍പനശാലകളില്‍നിന്ന് ഒരാഴ്ചക്കിടെ 18,000 രൂപ പിഴ ഈടാക്കിയതായും കമീഷണര്‍ അറിയിച്ചു. തട്ടുകടകളിലടക്കം വരും ദിവസങ്ങളിലും പരിശോധന തുടരും. അതേസമയം, ജില്ലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ജീവനക്കാരുടെ കുറവുമൂലമുള്ള പ്രശ്നങ്ങള്‍ തുടരുകയാണ്. അഞ്ച് ഭക്ഷ്യ സുരക്ഷാ സര്‍ക്ക്ളുകളാണ് ജില്ലയിലുള്ളത്. ഇവയില്‍ മൂന്നെണ്ണത്തില്‍ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരില്ല. ഒഴിവു നികത്താന്‍ രണ്ടുമാസം കൂടി വേണ്ടിവരുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.