ജില്ലാ മുസ്ലിംലീഗില്‍ ഗ്രൂപ്പുപോര്

തൊടുപുഴ: ജില്ലാ പ്രസിഡന്‍റിന്‍െറ നടപടിയെച്ചൊല്ലി മുസ്ലിംലീഗില്‍ ഗ്രൂപ്പുപോര്. പ്രസിഡന്‍റ് ഏകപക്ഷീയമായി ജില്ലാ-മണ്ഡലം കമ്മിറ്റികളിലേക്ക് ചിലരെ നാമനിര്‍ദേശം ചെയ്തതാണ് അസ്വാരസ്യത്തിന് കാരണം. എതിര്‍വിഭാഗത്തിന്‍െറ പരാതിയത്തെുടര്‍ന്ന് പ്രസിഡന്‍റിന്‍െറ നടപടി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റദ്ദാക്കി. ജില്ലാ വൈസ് പ്രസിഡന്‍റായി സലീം കൈപ്പാടം, ഇടുക്കി മണ്ഡലം ആക്ടിങ് പ്രസിഡന്‍റായി ടി.കെ. അബ്ദുറസാഖ് മൗലവി, തൊടുപുഴ മണ്ഡലം വൈസ് പ്രസിഡന്‍റായി പി.ഇ. അലിയാര്‍ എന്നിവരെ പ്രസിഡന്‍റ് കെ.എം.എ. ഷുക്കൂര്‍ നാമനിര്‍ദേശം ചെയ്തതാണ് ഗ്രൂപ്പുപോരിന് കാരണം. ജില്ലാ, മണ്ഡലം കമ്മിറ്റികളുമായി ചര്‍ച്ച ചെയ്യാതെയാണ് നാമനിര്‍ദേശം ചെയ്തതെന്ന് സംസ്ഥാന സെക്രട്ടറി ടി.എം. സലീമിനെ അനുകൂലിക്കുന്ന പക്ഷം ആരോപിക്കുന്നു. സംസ്ഥാന പ്രസിഡന്‍റിന് മാത്രമേ ഭാരവാഹികളെ നാമനിര്‍ദേശം ചെയ്യാന്‍ അധികാരമുള്ളൂവെന്നിരിക്കെ ജില്ലാ പ്രസിഡന്‍റും സെക്രട്ടറിയും അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും എതിര്‍പക്ഷം ചൂണ്ടിക്കാട്ടുന്നു. എതിര്‍വിഭാഗത്തിന്‍െറ പരാതിയത്തെുടര്‍ന്ന് നാമനിര്‍ദേശം റദ്ദാക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അടിയന്തര നിര്‍ദേശം നല്‍കിയതായി അറിയുന്നു. ജൂലൈയില്‍ ആരംഭിക്കുന്ന മെംബര്‍ഷിപ് പ്രവര്‍ത്തനത്തിന് മുന്നോടിയായ ശക്തി സമാഹരണത്തിന്‍െറ ഭാഗമാണ് ജില്ലാ പ്രസിഡന്‍റിന്‍െറ നടപടിയെന്ന് ടി.എം. സലീമിനെ അനൂകൂലിക്കുന്നവര്‍ പറഞ്ഞു. അതേസമയം, ഭാരവാഹികളെ നാമനിര്‍ദേശം ചെയ്തതിനെതിരെ സംസ്ഥാന അധ്യക്ഷന് പരാതി പോയതായി അറിയില്ളെന്നും തന്‍െറ നടപടി റദ്ദാക്കിയതായി വിവരം ലഭിച്ചിട്ടില്ളെന്നും ജില്ലാ പ്രസിഡന്‍റ് കെ.എം.എ. ഷുക്കൂര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.