തൊടുപുഴ: പൊലീസ് സ്റ്റേഷനെന്ന് കേട്ടാല്‍ ജനം പേടിക്കുന്ന കാലം മാറി. സ്റ്റേഷനിലത്തെുന്നവര്‍ക്ക് സൗജന്യ നിയമ സഹായം മുതല്‍ ഏതുനിമിഷവും പരാതികള്‍ അറിയിക്കാനുള്ള സംവിധാനംവരെ ഒരുക്കി ജില്ലയിലെ പൊലീസ് സേന അടിമുടി മാറുകയാണ്. നിരാലംബരും ആശ്രയമില്ലാത്തവരുമായവര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കാന്‍ ജില്ലയിലെ ആദ്യത്തെ നിയമസഹായ ക്ളിനിക് തൊടുപുഴ ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാമ്പത്തിക പരാധീനതകള്‍ മൂലം നിയമനടപടിയിലേക്ക് കടക്കാന്‍ സാഹചര്യമില്ലാത്തവര്‍ക്ക് നിയമ സഹായം നല്‍കുകയാണ് ക്ളിനിക്കിന്‍െറ പ്രധാന ചുമതല. എല്ലാമാസവും ആദ്യ ശനിയാഴ്ചയും മൂന്നാമത്തെ ശനിയാഴ്ചയും ക്ളിനിക്കിന്‍െറ സേവനം ലഭിക്കും. രാവിലെ മുതല്‍ വൈകീട്ടുവരെ രണ്ട് അഭിഭാഷകരുടെ സേവനവും ഉണ്ടാകും. ലീഗല്‍ സര്‍വിസ് സൊസൈറ്റി നേതൃത്വത്തില്‍ ജനമൈത്രി പൊലീസ് റിസോഴ്സ് സെന്‍റര്‍ ഹാളിലാണ് ക്ളിനിക്. ജില്ലാ ജഡ്ജി കെ. ജോര്‍ജ് ഉമ്മനാണ് ലീഗല്‍ സര്‍വിസ് അതോറിറ്റി ചെയര്‍മാന്‍. കൂടാതെ ഒട്ടേറെ ജനോപകാരപ്രദമായ നടപടി ജില്ലാ പൊലീസ് സ്വീകരിച്ചു വരികയാണ്. റോഡപകടങ്ങള്‍ കുറക്കാന്‍ അതത് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അപകട സാധ്യതയുള്ള റോഡുകള്‍ കണ്ടത്തെി മാതൃകാ റോഡുകളായി പ്രഖ്യാപിച്ച് പ്രത്യേക ബോര്‍ഡുകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് എന്നിവയില്‍ അകപ്പെട്ടവര്‍ക്ക് പ്രത്യേക ബോധവത്കരണ ക്ളാസുകളും സെമിനാറുകളും നടത്തും. ലഹരിയുടെ പിടിയില്‍നിന്ന് മോചിതരായവരുടെ സംഗമം എല്ലാമാസവും സംഘടിപ്പിക്കും. ഒറ്റക്കാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സമിതി രൂപവത്കരിക്കുന്നതിന്‍െറ നടപടി പൂര്‍ത്തിയായി വരുകയാണ്. പൊലീസ് സ്റ്റേഷനുകളില്‍ നല്‍കുന്ന പരാതികളില്‍ യഥാസമയം പരിഹാരമില്ളെങ്കില്‍ തുടര്‍നടപടിക്ക് എസ്.പിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പ്രത്യേക സെല്‍ ആരംഭിച്ചു. കൈക്കൂലിയോ പാരിതോഷികമോ ആവശ്യപ്പെടുന്നതും മോശമായി പെരുമാറുന്നതുമായ പൊലീസുകാരെക്കുറിച്ചും പരാതി അവഗണിക്കുന്നതിനെതിരെ ജനങ്ങള്‍ക്ക് എസ്.പിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ചറിയിക്കാം. പൊലീസ് സ്റ്റേഷനുകളില്‍ നല്‍കുന്ന പരാതികളില്‍ മൂന്നു ദിവസത്തിനകം പരിഹാരം കാണണം. അല്ലാത്തപക്ഷം പരാതിക്കാരന് എസ്.പിയുടെ ഓഫിസിലെ സെല്ലില്‍ അറിയിക്കാം. സെല്ലില്‍നിന്ന് ഉദ്യോഗസ്ഥര്‍ പരാതിക്കാരനെ ബന്ധപ്പെട്ട് ഏഴു ദിവസത്തിനകം പരാതി തീര്‍പ്പാക്കും. പരാതിയുടെ തല്‍സ്ഥിതി അറിയാനും സംവിധാനമുണ്ട്. പരാതിക്കാര്‍ക്ക് നീതി കിട്ടിയെന്ന് ഉറപ്പാക്കാന്‍ ഓരോ സ്റ്റേഷനിലും ഒരു പൊലീസുകാരനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരോട് മാന്യമായി പെരുമാറണമെന്നാണ് പൊലീസുകാര്‍ക്ക് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം. ജില്ല വഴിയുള്ള മയക്കുമരുന്ന് കടത്തും വിപണനവും തുടച്ചുനീക്കാന്‍ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി. സുരക്ഷിതമല്ലാത്ത സ്കൂള്‍ കെട്ടിടങ്ങള്‍ കണ്ടത്തൊനും പരിശോധന നടത്തുന്നു. തോട്ടം മേഖലകളും പട്ടികജാതി-വര്‍ഗ കോളനികളും ജില്ലാ പൊലീസ് മേധാവി ഓരോമാസവും സന്ദര്‍ശിക്കും. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും കോളനിവാസികളുടെയും പ്രതിനിധികളുടെ യോഗം വിളിച്ച് പ്രശ്നങ്ങള്‍ പഠിക്കുകയും ബന്ധപ്പെട്ടവര്‍ക്ക് പരിഹാരനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. പൊലീസിന് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ അതത് വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. കുറ്റകൃത്യങ്ങള്‍ കണ്ടത്തൊന്‍ സ്പെഷല്‍ ബ്രാഞ്ചിന് പുറമെ മഫ്തിയില്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കാനും നടപടിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.