മൂന്നാര്‍: സ്വകാര്യ റിസോര്‍ട്ടുകള്‍ കക്കൂസ് മാലിന്യം ഒഴുക്കിയ മുതിരപ്പുഴയാറില്‍ അപകടകാരികളായ കോളിഫോം ബാക്ടീരിയയുടെ അളവ് പത്തിരട്ടി വര്‍ധിച്ചതായി ആരോഗ്യവകുപ്പിന്‍െറ കണ്ടത്തെല്‍. മാരക രോഗങ്ങള്‍ക്ക് കാരണമായ കോളിഫോം ബാക്ടീരിയ അനുവദനീയമായതിനെക്കാള്‍ വളരെ കൂടിയ അളവിലാണെന്ന് പുഴയിലെ വെള്ളം ശേഖരിച്ച് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടത്തെിയിട്ടുള്ളത്. മൂന്നാറിലെ റിസോര്‍ട്ടുകളും വ്യാപാരസ്ഥാപനങ്ങളും തള്ളുന്ന മാലിന്യം പുഴയിലേക്കു നേരിട്ടത്തെുന്നതായും പരിശോധനയില്‍ വ്യക്തമായി. മുതിരപ്പുഴയാറ്റില്‍നിന്ന് ശേഖരിച്ച 100 മി.ലി. വെള്ളത്തില്‍ നടത്തിയ പരിശോധനയില്‍ ബാക്ടീരിയയുടെ തോത് 5680 ആണെന്ന് കണ്ടത്തെി. 100 മി.ലി. വെള്ളത്തില്‍ 100 മുതല്‍ 500 വരെ കോളിഫാം ബാക്ടീരിയയാണ് സാധാരണ കാണപ്പെടുന്നത്. പുഴയിലെ നിലവിലെ സ്ഥിതി മനുഷ്യര്‍ക്കും പരസ്ഥിതിക്കും ഗുരുതര ഭീഷണി ഉയര്‍ത്തുന്നതാണെന്നും ആരോഗ്യ വകുപ്പിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാര്‍, പള്ളിവാസല്‍, ആനച്ചാല്‍, ചെങ്കുളം, തോക്കുപാറ, കുഞ്ചിത്തണ്ണി പ്രദേശങ്ങളിലെ നിരവധിപേര്‍ കുടിവെള്ളത്തിനും മറ്റും മുതിരപ്പുഴയാറിനെയാണ് ആശ്രയിക്കുന്നത്. ഡിസംബറില്‍ കോളിഫാം ബാക്ടീരിയയുടെ അളവ് 2500 മാത്രമായിരുന്നു. എന്നാല്‍, അറു മാസത്തിനകം ബാക്ടീരിയയുടെ അളവ് പത്തിരട്ടിയായി. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാകുന്ന ബാക്ടീരിയയുടെ ക്രമാതീതമായ സാന്നിധ്യം മൂന്നാറിലെ മാലിന്യ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. 59 റിസോര്‍ട്ടുകള്‍ മാലിന്യം പുഴയിലേക്ക് ഒഴുക്കിയതായി കണ്ടത്തെിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് റിസോര്‍ട്ടുകള്‍ അടപ്പിച്ചിരുന്നു. മുമ്പു നടന്ന പരിശോധനകളില്‍ മാലിന്യത്തിന്‍െറ തോത് ക്രമാതീതമാണെന്ന് കണ്ടത്തെിയിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കാത്തതാണ് നിലവിലെ അവസ്ഥക്ക് കാരണം. കേരളത്തില്‍ തന്നെ ഒരു പുഴയില്‍ പോലും ഇത്രയധികം കോളിഫോം ബാക്ടീരിയ കണ്ടത്തെിയിട്ടില്ളെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.