മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനൊരുക്കം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസും യു.ഡി.എഫും നടത്തിയ ഉപവാസ സമരത്തിനെതിരെ തമിഴ്നാട്ടില്‍ സമരത്തിനൊരുക്കം. അണക്കെട്ടിലെ ജലനിരപ്പ് 142ല്‍നിന്ന് 152 അടിയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് ചില കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ സമരത്തിന് ആലോചന നടക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടിന് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നാണ് യു.ഡി.എഫ് നേതൃത്വം ആക്ഷേപിക്കുന്നത്. അണക്കെട്ടിന് ബലക്ഷയമില്ളെന്ന പഠനറിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചസ്ഥിതിക്ക് ജലനിരപ്പ് 142ല്‍നിന്ന് 152 അടിയാക്കി ഉയര്‍ത്താന്‍ കേരളം തടസ്സം സൃഷ്ടിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകസംഘടനകള്‍ ഉപവാസത്തിനൊരുങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.