ഇതുവരെ തകര്‍ന്നത് 69 വീടുകള്‍: കാലവര്‍ഷം കനത്തു

തൊടുപുഴ/ചെറുതോണി/ കുമളി: മഴ ശക്തി പ്രാപിച്ചതോടെ ജില്ലയില്‍ പലയിടങ്ങളിലും വ്യാപക നാശം. മഴ ആരംഭിച്ചതിനുശേഷം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 69 വീടുകള്‍ തകര്‍ന്നു. ഇതില്‍ ഏഴെണ്ണം പൂര്‍ണമായും തകര്‍ന്നതാണ്. ഇതിനു മാത്രം 10,27,000 രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 6.54 ഹെക്ടര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചു. 10,12,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ശനിയാഴ്ച ജില്ലയില്‍ 15.2 മി.മീ. മഴ പെയ്തു. മഴ ശക്തി പ്രാപിച്ചെങ്കിലും പദ്ധതി പ്രദേശത്ത് കാര്യമായ മഴ ലഭിച്ചിട്ടില്ളെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞവര്‍ഷം ഇതേ ദിവസം 2330.38 അടി വെള്ളമുണ്ടായിരുന്നു. ഇത്തവണ ശനിയാഴ്ചത്തെ ജലനിരപ്പ് 2316.42 അടിയാണ്. സംഭരണ ശേഷിയുടെ 20.465 ശതമാനമാണിത്. അണക്കെട്ടിന്‍െറ വൃഷ്ടി പ്രദേശത്ത് 15.2 മി.മീ. മഴ ശനിയാഴ്ച രേഖപ്പെടുത്തിയപ്പോള്‍ ഉടുമ്പന്‍ചോല 24.9, ദേവികുളം 29.2, പീരുമേട് 17, തൊടുപുഴ 3.2 എന്നിങ്ങനെയാണ് മഴ പെയ്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ വൃഷ്ടിപ്രദേശത്തും മഴ കനത്തു. പെരിയാര്‍ വനമേഖല, തേക്കടി, കുമളി മേഖലകളിലെല്ലാം ശനിയാഴ്ച രാവിലെമുതല്‍ മഴ ശക്തമായിരുന്നു. അണക്കെട്ടില്‍ നിലവില്‍ 111.50 അടി ജലമാണുള്ളത്. വെള്ളിയാഴ്ച പെരിയാര്‍ വനമേഖലയില്‍ 3.2ഉം തേക്കടിയില്‍ 1.2 മില്ലിമീറ്റര്‍ മഴയുമാണ് പെയ്തത്. വേനല്‍ മഴ ലഭിക്കാതിരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് പതിവിലും താഴ്ന്നനിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.