നെടുങ്കണ്ടം താലൂക്ക് ഓഫിസില്‍ ‘പടി’; പരാതി പറഞ്ഞ് ജനം

നെടുങ്കണ്ടം: താലൂക്ക് ഓഫിസില്‍ എത്തുന്നവര്‍ എന്തിനും ഏതിനും പടി നല്‍കണമെന്ന സ്ഥിതി ഇടപാടുകാരെ വലക്കുന്നു. കഴിഞ്ഞദിവസം താഴെതട്ടിലെ ജീവനക്കാരന്‍ പടി വാങ്ങിയിട്ടും ആവശ്യം സാധിച്ചുനല്‍കാഞ്ഞതിനെ തുടര്‍ന്ന് ജീവനക്കാരനെ ഓഫിസ് പരിസരത്ത് തടഞ്ഞുവെച്ചത് ഒച്ചപ്പാടിനിടയാക്കി. അണക്കര വില്ളേജില്‍നിന്ന് റീസര്‍വേ ചെയ്ത് നല്‍കണമെന്ന ആവശ്യവുമായാണ് ഇദ്ദേഹം ആഴ്ചകള്‍ക്ക് മുമ്പ് ഓഫിസിലത്തെിയത്. ജീവനക്കാരന്‍ ആവശ്യപ്പെട്ടതനുസരിച്ച് ‘പടി’ നല്‍കി. പലതവണ ഓഫിസിലത്തെിയിട്ടും റീ സര്‍വേ നടപടി പൂര്‍ത്തിയാക്കിയില്ല. ഓരോ കാരണങ്ങള്‍ പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു. ഒടുവില്‍ ഫയല്‍ കാണാനില്ളെന്നുപറഞ്ഞ് കൂടുതല്‍ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെ രോഷാകുലനായ ഭൂവുടമയും സുഹൃത്തുക്കളും ചേര്‍ന്ന് ജീവനക്കാരനെ വഴിയില്‍ തടഞ്ഞുവെക്കുകയായിരുന്നു. മറ്റ് ജീവനക്കാരത്തെിയാണ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയത്. ഉടുമ്പന്‍ചോല താലൂക്ക് ഓഫിസിലെ പ്യൂണ്‍ മുതല്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഇടപാടുകാരോട് കണക്കുപറഞ്ഞ് പണം വാങ്ങുന്നതായി പരാതിയുണ്ട്. താലൂക്ക് ഓഫിസിലെ പ്രധാന പരാതി റീസര്‍വേ നടപടി സംബന്ധിച്ചാണ്. പണം നല്‍കാത്തവരോട് ഫയല്‍ കാണാനില്ളെന്ന മറുപടിയാണ് നല്‍കുന്നത്. താലൂക്ക് ഓഫിസിലത്തെി കാര്യം നടക്കാതെ നിരാശരായി മടങ്ങുന്ന വീട്ടമ്മമാര്‍ നിരവധിയാണ്. ജീവനക്കാര്‍ക്ക് പണംവാങ്ങി നല്‍കാനായി ചില ഏജന്‍റുമാരും ഓഫിസിന് ചുറ്റും കറങ്ങുന്നതായി പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.