ചെറുതോണി: ബൈക്ക് മോഷണ സംഘത്തിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. മണിയാറന്‍കുടി സ്വദേശികളായ കല്ലാട്ടുവീട്ടില്‍ അമല്‍ ജോണ്‍ (20), കണ്ണന്‍ എന്ന കാലായില്‍ അനുജന്‍ (23), ഇല്ലിക്കല്‍ ജിനോ (20) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കൗമാരക്കാരനായ പ്രതിയെ തിരുവഞ്ചൂരിലെ കുട്ടികളുടെ ജുവനൈല്‍ ഹോമിലാക്കി. കഴിഞ്ഞ 27നാണ് തടിയമ്പാട് വേലംപറമ്പില്‍ വിഷ്ണുവിന്‍െറ ബൈക്ക് പ്രതികള്‍ മോഷ്ടിച്ചത്. ഇത് രാത്രിയില്‍ പൈനാവ് മൈക്രോവേവിന് സമീപം ഒളിപ്പിച്ചു. പിറ്റേദിവസം ബൈക്കിന്‍െറ പച്ച കളര്‍ മാറ്റി കറുത്ത പെയ്ന്‍റടിച്ചു. തമിഴ്നാട് രജിസ്ട്രേഷനുള്ള വണ്ടിയുടെ നമ്പര്‍ മാറ്റി പാലായിലെ ഒരു വണ്ടിയുടെ നമ്പറിലാക്കി. അതിനുശേഷമാണ് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇതിനിടെ ബൈക്കുടമ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇടുക്കി പൊലീസ് അന്വേഷണമാരംഭിച്ചു. ഇതറിഞ്ഞ പ്രതികള്‍ ബൈക്ക് മണിയാറംകുടിക്ക് സമീപം കൂട്ടക്കുഴി വനത്തില്‍ ഉപേക്ഷിച്ചു. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പൊലീസ് നാല്‍പതിലധികം പേരെ ചോദ്യംചെയ്തു. സൈബര്‍ സെല്ലിന്‍െറ സഹായത്താല്‍ മൊബൈല്‍ ഫോണ്‍ നിരീക്ഷിച്ചതിന് ശേഷം വ്യക്തമായ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ കുടുക്കുകയായിരുന്നു. ഇവര്‍ ഇതിന് മുമ്പും മോഷണം നടത്തിയതായി സംശയിക്കുന്നു. അടുത്തകാലത്ത് വാഴത്തോപ്പ്, തടിയമ്പാട്, ചെറുതോണി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന മോഷണങ്ങള്‍ക്ക് ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇടുക്കി സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ ഇ.പി. റെജി, സബ് ഇന്‍സ്പെക്ടര്‍ വി. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.