പച്ചക്കറി വികസനത്തിന് 1.16 കോടിയുടെ പദ്ധതി

കട്ടപ്പന: സമഗ്ര പച്ചക്കറി വികസനത്തിന് കൃഷിവകുപ്പ് 1.16 കോടിയുടെ പദ്ധതി തയാറാക്കുന്നു. കട്ടപ്പന കൃഷി അസി. ഡയറക്ടറുടെ പരിധിയിലെ കട്ടപ്പന, ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍ കോവില്‍, ഉപ്പുതറ, വണ്ടന്‍മേട്, ചക്കുപള്ളം എന്നീ കൃഷിഭവനുകള്‍ മുഖേനയാണ് പദ്ധതി. വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ പൊതുസ്ഥാപനങ്ങളുടെ സ്ഥലങ്ങളില്‍ 10 സെന്‍റില്‍ എങ്കിലും പച്ചക്കറി കൃഷിക്ക് യൂനിറ്റ് ഒന്നിന് 4000 രൂപയും അനുബന്ധ ചെലവുകള്‍ക്ക് 1000രൂപയും നല്‍കും. ജലസേചന സൗകര്യം ഒരുക്കാന്‍ യൂനിറ്റ് ഒന്നിന് 10,000 രൂപയും നല്‍കും. പദ്ധതി നടത്തിപ്പിന് പരിശീലനവും സംഘടിപ്പിക്കും. ക്ളസ്റ്റര്‍ അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ഹെക്ടര്‍ ഒന്നിന് 15,000 രൂപയും പമ്പ്സെറ്റ് വാങ്ങാന്‍ യൂനിറ്റ് ഒന്നിന് 10,000 രൂപയും സസ്യ സംരക്ഷണത്തിന് ഉപകരണം ഒന്നിന് 1500 രൂപയും നല്‍കും. ഗ്രൂപ് പ്രവര്‍ത്തനത്തിന് 2000 രൂപയും ലഭിക്കും. തരിശായ സ്ഥലത്ത് പച്ചക്കറി കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 25,000 രൂപയും സ്ഥല ഉടമക്ക് ഹെക്ടറിന് 5000 രൂപയും ലഭിക്കും. ഓരോ ക്ളസ്റ്ററിനും റിവോള്‍വിങ് ഫണ്ടായി ഒരുലക്ഷവും കിട്ടും. ക്ളസ്റ്ററില്‍പ്പെടാത്ത കര്‍ഷകര്‍ക്കും ഹെക്ടറിന് 15,000 രൂപ പ്രകാരം ആനുകുല്യം കിട്ടും. വീട്ടുവളപ്പില്‍ പച്ചക്കറി കൃഷിചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വിത്തുപാക്കറ്റുകള്‍ സൗജന്യമായി ലഭിക്കും. 100 ച.മീ മഴ മറ നിര്‍മിച്ച് പച്ചക്കറി കൃഷിചെയ്യാന്‍ 50,000 രൂപ വീതവും വളപ്രയോഗത്തോടുകൂടിയ സൂക്ഷ്മ ജലസേചനത്തിന് 50 സെന്‍റിന് 30,000 രൂപ പ്രകാരവും അനുവദിക്കും. പദ്ധതിക്ക് ആവശ്യമായ പരിശീലനവും കൃഷിവകുപ്പ് നല്‍കും. താല്‍പര്യമുള്ളവര്‍ അതത് പച്ചക്കറി ക്ളസ്റ്ററിന്‍െറ കണ്‍വീനറുമായോ കൃഷി വകുപ്പുമായോ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.